‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ’, സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വലിയ ദുഖമാണ് തോന്നിയത് ! 36-ാം വിവാഹവാർഷികം ആഘോഷിച്ച് മോഹൻലാൽ !

മലയാള സിനിമയുടെ താര രാജാവാണ് ലാലേട്ടൻ എന്ന് വിളിക്കുന്ന മോഹൻലാൽ, ഇപ്പോഴിതാ അദ്ദേഹം തന്റെ ഭാര്യ സുചിത്രയുമൊത്ത് തന്റെ 36-ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. സുചിത്രയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ മോഹൻലാല്‍. ഫെയ്സ്ബുക്കില്‍ സുചിത്രയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹൻലാല്‍ ആശംസകള്‍ അറിയിച്ചത്. ഇനിയും ഒരുപാട് വർഷം സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കാമെന്നും മോഹൻലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മോഹൻലാലിന്റെ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

തന്റെ ഈ തിരക്കിട്ട സിനിമ ജീവിത്തിനിടക്ക് തനിക്ക് നല്ല കുടുംബ നിമിഷങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് അടുത്തിടെ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു, ആ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ നാൽപ്പത്തി മൂന്ന് വർഷമായി മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. അതുകൊണ്ട് തന്നെ എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു.

ആത്മാർത്ഥമായി തന്നെ. അതുകൊണ്ട് ഒക്കെ തന്നെയാണ് ഞാൻ ഇന്ന് എന്തെങ്കിലുമൊക്കെ ആയിത്തീരുന്നത്. പക്ഷെ ഈ തിരക്കിട്ട ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്.

ഇപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ എന്റെ ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. ഒരിക്കൽ ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര. എന്നിട്ട് എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്.

അങ്ങ,നെ ഞാൻ ആ ബാ,ഗ് തുറന്ന് നോക്കിയപ്പോൾ അതിൽ  ഒരു ചെറിയ ഗിഫ്റ്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്‌സറി ആണ്’ എന്നായിരുന്നു അതില്‍.. സത്യത്തിൽ അത് വായിച്ചപ്പോൾ എനിക്ക് വലിയ വിഷമം ആയെന്നും മോഹൻലാൽ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *