
എന്റെ ഷാരൂഖാൻ സാർ.. നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു… ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും ! കുറിപ്പുമായി ഹരീഷ് പേരടി !
കഴിഞ്ഞ ദിവസം വനിതാ ഫിലിം അവാർഡ് വേദിയിൽ മോഹൻലാലിന്റെ ‘ജവാൻ’ ഡാൻസ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു, മോഹൻലാലിൻറെ ഡാൻസ് കണ്ടു സാക്ഷാൽ ഷാരൂഖാൻ തന്നെ കമന്റുമായി എത്തിയതോടെ സംഭവം വൈറലായി മാറുകയായിരുന്നു. “നന്ദി മോഹന്‍ലാല്‍ സര്‍, ഈ ഗാനം എനിക്ക് ഏറ്റവും സ്പെഷല്‍ ആക്കിത്തന്നതിന്. താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സര്‍. വീട്ടില്‍ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു, എപ്പോഴാകും അത്, നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ” എന്നായിരുന്നു ഷാരൂഖ് എക്‌സില്‍ കുറിച്ചത്.
ഇതിനു മോഹൻലാലും മറുപടിയുമായി എത്തിയിരുന്നു, പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. ഒറിജനല്‍ സിന്ദാ ബന്ദാ, നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ… ഡിന്നര്‍ മാത്രം മതിയോ, പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?” എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചത്. ഏതായാലും ഇരുവരുടെയും ഈ സൗഹൃദ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, എന്റെ ഷാരൂഖാൻ സാർ.. നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു… ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും.. ആരുപറഞ്ഞാലും അനുസരിക്കും.. പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പൂലിയാണ്.. ഡാൻസും സിനിമയും മാത്രമല്ല… രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്‌കൃത നാടകം നിന്ന നില്‍പ്പില്‍ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ…
ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്‌സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും.. ഞാൻ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ… മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല… ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണ്ണനായ കലാകാരനാക്കുന്നത്…അതുകൊണ്ട്തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം.. വാഴ്‌ത്തുക്കള്‍ ലാലേട്ടാ എന്നും ഹരീഷ് കുറിച്ചു..
Leave a Reply