മോഹൻലാൽ സാർ, താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു ! മോഹൻലാലിൻറെ ഡാൻസിനെ പുകഴ്ത്തി ഷാരൂഖ് ഖാൻ ! മറുപടി വൈറൽ !

കംപ്ലീറ്റ് ആക്ടർ എന്ന തലക്കെട്ടോടെ അറിയപ്പെടുന്ന നടനാണ് മോഹൻലാൽ, അഭിനയം പോലെ തന്നെ പാട്ട്, ഡാൻസ് എന്നിങ്ങനെ എല്ലാം മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ആളുകൂടിയാണ് മോഹൻലാൽ, ഇപ്പോഴിതാ വനിതാ ഫിലിം അവാർഡിന്  ഷാരൂഖാന്റെ ജവാൻ സിനിമയിലെ പാട്ടിന് മോഹൻലാല്‍ ചുവടുവെച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി മാറുകയാണ്, ‘സിന്ദ ബന്ദ’ എന്ന ഗാനത്തിന് മോഹന്‍ലാല്‍ നൃത്തം ചെയ്തത്. ഇപ്പോഴിതാ ലാലിൻറെ ഈ  വീഡിയോ പങ്കുവെച്ചുകൊണ്ട് സാക്ഷാൽ ഷാരൂഖ് ഖാൻ തന്നെ നന്ദി അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

സന്തോഷവും നന്ദിയും അറിയിച്ചുകൊണ്ട് ഷാരൂഖ് ഖാൻ എക്‌സിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “നന്ദി മോഹന്‍ലാല്‍ സര്‍, ഈ ഗാനം എനിക്ക് ഏറ്റവും സ്പെഷല്‍ ആക്കിത്തന്നതിന്. താങ്കള്‍ ചെയ്തിന്റെ പകുതിയെങ്കിലും നന്നായി എനിക്കു ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു. ലവ് യു സര്‍. വീട്ടില്‍ ഒരുമിച്ചുള്ള ഡിന്നറിനായി കാത്തിരിക്കുന്നു, എപ്പോഴാകും അത്, നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ” എന്നായിരുന്നു ഷാരൂഖ് എക്‌സില്‍ കുറിച്ചത്.

ഇതിനു മറുപടിയുമായി മോഹൻലാലും എത്തി, പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. ഒറിജനല്‍ സിന്ദാ ബന്ദാ, നല്ല വാക്കുകള്‍ക്ക് നന്ദി. പിന്നെ… ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ പിടിച്ചാലോ?” എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചത്. ഏതായാലും ഇരുവരുടെയും ഈ സൗഹൃദ സംഭാഷണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *