യഥാർത്ഥ ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, മലയാള സിനിമയിലെ അനശ്വര നായകന് പ്രചോദനമായ ജീവിതത്തിലെ നായകന് കൊച്ചുമകള്‍ സമ്മാനിക്കുന്ന ഓർമ്മക്കുറിപ്പ് !

ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ കഥാപാത്രം, മംഗലശ്ശേരി നീലകണ്ഠൻ. 1993 ൽ ഐ വി ശശിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രം ‘ദേവാസുരം’ ഇന്നും ഒരു പുത്തൻ ഉന്മേഷമാണ്. നായകനെപോലെതന്നെ തുല്യ പ്രാധാന്യമുള്ള കഥാപത്രമായിരുന്നു നായിക ഭാനുമതിക്കും. രേവതിയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്ന് എന്ന് തന്നെ ഉറപ്പിച്ചു പറയാമായിരുന്ന കഥാപാത്രം. ഈ ചിത്രത്തിന്റെ കഥ ഒരിക്കലും കെട്ടുകഥ ആയിരുന്നില്ല, താന്തോന്നി ആയ പ്രമാണി. ഒന്നിനെയും ആരെയും കൂസാത്ത പ്രകൃതം, അയാളെ സ്നേഹം കൊണ്ട് തോൽപ്പിച്ച ഭാനുമതി, മോഹൻലാലും രേവതിയും ചേർന്ന് ദേവാസുരം എന്ന ചിത്രത്തിലൂടെ അവിസ്മരണീയമാക്കിയത് മുല്ലശ്ശേരി രാജഗോപാലിന്റെയും ലക്ഷ്മിയുടെയും കഥയാണ്.

പക്ഷെ മുല്ല,ശ്ശേരി രാജ,ഗോപാൽ ഇന്ന് ജീവിച്ചിരുപ്പില്ല. മകൾ നാരായണിയും അവരുടെ ഭർത്താവും മകളുമാണ് ലക്ഷ്മിക്കൊപ്പമുള്ളത് . അഭിനേത്രി കൂടിയായ കൊച്ചുമകൾ മലയാളികൾക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ്. അത് വേറെ ആരുമല്ല യുവ നടി നിരഞ്ജന അനൂപാണ്. നിരഞ്ജന നിരവധി മലയാള സിനിമയിൽ അഭിനിച്ചിരുന്നു, നടി എന്നതിലുപരി അവർ മികച്ചൊരു നർത്തകികൂടിയാണ്. തന്റെ മുത്തച്ഛന്റെ ഓർമദിവസം നിരഞ്ജന പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഫ്യൂഡല്‍ തെമ്മാടി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 19 വര്‍ഷങ്ങള്‍ കഴിഞ്ഞു.

ഞാന്‍ അദ്ദേഹത്തി,നൊപ്പമെന്ന പോലെ ഏറ്റവുമധികം സമയം ചെലവഴിക്കാനും സംസാരിക്കാനും സ്നേഹിക്കാനും ആഗ്ര,ഹിച്ച മറ്റൊരാളുമില്ല. താങ്കളുടെ കൊച്ചുമകള്‍ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനവും അനുഗ്രഹവും തോന്നുന്നു. എവിടെയായിരുന്നാലും ഞാന്‍ തങ്ങളെ മിസ് ചെയ്യുന്നു, ചേര്‍ത്തുപിടിച്ചുള്ള ആ ആലിംഗനങ്ങള്‍ നഷ്ടമാവുന്നു.’ മലയാള സിനിമയിലെ അനശ്വര നായകന് പ്രചോദനമായ ജീവിതത്തിലെ നായകന് കൊച്ചുമകള്‍ സമ്മാനിക്കുന്ന ഓര്‍മ്മക്കുറിപ്പാണിത്… എന്നാണ് നിരഞ്ജന കുറിച്ചത്.

മലയാള സി,നിമ,യിലെ കാലാതീതമായ ചില ചിത്രങ്ങളുടെ പട്ടികയിലാണ് ദേവാസുരവും അതിലെ കഥാപാത്രമായ മംഗലശേരി നീലകണ്ഠനോടൊപ്പം ഈ മുത്തശ്ശനും മുത്തശ്ശിയും സ്ഥാനം പിടിച്ചത്. ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിനും ഭാര്യ ലക്ഷ്മിക്കും പക്ഷെ മംഗലശ്ശേരി കാര്‍ത്തികേയനെ പോലെ മകനല്ല, മകളാണുള്ളത്. ആ മകളാണ് നാരായണി. നാരായണിക്കും ഒരു മകളാണ് ആ മകളാണ് നിരഞ്ജന. ദേവാസുരം എന്ന സിനിമയുടെ രചയിതാവായ രഞ്ജിത്തും മുല്ലശേരി രാജഗോപാലും സുഹൃത്തുക്കൾ ആയിരുന്നു. അങ്ങനെ അടുത്തറിയാവുന്ന ജീവിതം സിനിമയാക്കി മാറ്റുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *