
തലയിൽ വിഗ് ഇല്ലാത്ത മോഹൻലാലിൻറെ യഥാർത്ഥ രൂപം കണ്ട ലാലു അലക്സ് ഓടിയത് എന്റെ കർത്താവേ എന്നും പറഞ്ഞുകൊണ്ടേയിരുന്നു ! നടന്മാരെ കുറിച്ച് ബാബു നമ്പൂതിരി ! …
മലയാള സിനിമ മേഖലയിൽ ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് ബാബു നമ്പൂതിരി, അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം ഒരു അധ്യാപകൻ കൂടിയാണ്. അദ്ദേഹം അടുത്തിടെ സുരേഷ് ഗോപി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. എനിക്കറിയാവുന്ന സുരേഷ് ഒരിക്കലും ആരോടും മോശമായി പെരുമാറുകയില്ല, അദ്ദേഹം എക്സ്ട്രീമിലി ഡീസന്റാണ്. ബഹുമുഖ പ്രതിഭയുമാണ്. പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്.
അതുകൊണ്ട് തന്നെ സുരേഷിന് എപ്പോഴും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാകും. എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട്. ആ കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ല. നല്ല ക്യാരക്ടറാണ്. സുരേഷ് ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ജനങ്ങൾ അദ്ദേഹത്തിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണ് എന്നും ബാബു നമ്പൂതിരി പറയുന്നു.
അതുപോലെ മോഹൻലാലിന് നല്ല ആകാരസൗഭാവമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാൾ വന്നാലും മോഹൻലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നൽ ജനത്തിനുണ്ട്. മോഹൻലാലിന്റെ ഇടിപടങ്ങൾ അല്ല ആളുകൾക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങൾ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല, മറിച്ച് ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും മികവ് കൊണ്ടാണ്.

എന്റെ ഒരു അഭി,പ്രായത്തിൽ ഇവിടെ മോഹൻലാലും മമ്മൂട്ടിയും ഇത്രയും നാളത്തെ സിനിമ ജീവിതം കൊണ്ട് എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.
ലാലും മമ്മൂ,ട്ടിയും രജനികാന്തിനെപ്പോലെ അവരവരുടെ ഇപ്പോഴത്തെ രൂപത്തിൽ ഇറങ്ങി നടക്കണം, അതാണ് ചെയ്യേണ്ടത്. കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആർട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണ്. മോഹൻലാൽ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നിൽ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേയെന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ.
അതു,കണ്ടതും എന്റെ കർത്താവേ, എന്നും പറഞ്ഞ് ഓടിയെന്ന് ലാലു അലക്സ് ഒരിക്കൽ സംസാരത്തിന് ഇടയിൽ എന്നോട് പറഞ്ഞത്. മോഹൻലാൽ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പക്ഷെ മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങൾ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോൺഷ്യസാണ്. നടൻമാർ രജനിയെ കണ്ട് പഠിക്കട്ടെ.
Leave a Reply