മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് കൂടുതൽ ചർച്ചചെയ്യാനൊന്നുമില്ല ! പണം ഉള്ളവർക്ക് അത് താനെ വന്നുകൊള്ളും ! മമ്മൂട്ടി ഓവർ ആക്ടിങ് ചെയ്ത് അത് കുളമാക്കി ! സീമ പറയുന്നു !

മലയാള സിനിമ രംഗത്ത് ഒരു സമയത്ത്  മുൻ നിര നായികയായി തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു സീമ. ഒരു അഭിനേത്രി എന്നതിനപ്പുറം അവർ പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ ഭാര്യ കൂടിയായിരുന്ന്, അതുപോലെ തന്നെ തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ വിളിച്ചുപറയുന്നത് തുടക്കം മുതൽ സീമയുടെ പ്രത്യേകതയാണ്. അതുപോലെ  ഒരു സമയത്ത് മലയാള സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന താര ജോഡികളായിരുന്നു സീമയും മമ്മൂട്ടിയും. മമ്മൂട്ടിയുടെ ഒപ്പം ഏറ്റവും കൂടുതൽ പ്രാവിശ്യം നായികയായി അഭിനയിച്ചതും സീമ തന്നെയാണ്, ഇരുവരും ഒരുമിച്ച് 38 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

ഇവരുടെ ആ  റെക്കോർഡ് ഇതുവരെ മറ്റാരും ബ്രേക്ക് ചെയ്തിട്ടില്ല. ‘അവളുടെ രാവുകൾ’ എന്ന ചിത്രമാണ് ഡാൻസർ ആയിരുന്ന  ശാന്തിയെ സിനിമ താരം സീമയായി മാറുന്നതിന് നിൻമിത്തമായത്. ആ ചിത്രത്തിന്റെ സംവിധായകൻ  ഐ.വി. ശശിയായിരുന്നു. മികച്ച നടിക്കുള്ള കേരളം സംസ്ഥാന പുരസ്‌കാരം രണ്ടു തവണ വാങ്ങിയിട്ടുള്ള സീമ. 202 ഓളം ചിത്രങ്ങളിൽ  അഭിനയിച്ച സീമ തമിഴിലും വളരെ സജീവമായിരുന്നു.

ഇപ്പോഴിതാ ഇതിനുമുമ്പ്  റിമി ടോമി അവതാരകയായി എത്തിയ ഒരു പരിപാടിയിൽ അതിഥിയായി യെത്തിയപ്പോൾ  മമ്മൂട്ടിയെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.  മമ്മൂക്കയുടെ സൗന്ദ്യര്യത്തെ കുറിച്ച് ചേച്ചിയുടെ അഭിപ്രായം എന്ന ചോദ്യം വന്നപ്പോഴാണ് സീമ പ്രതികരിച്ചത്. എനിക്കങ്ങനെ പ്രത്യേകിച്ച് ഒരു അഭിപ്രായവുമില്ല.

പിന്നെ സാധാരണക്കാരെപോലെ അല്ല,  പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യം ഓട്ടോമാറ്റിക് ആയി ഉണ്ടാകും. അതുമാത്രമല്ല മമ്മൂട്ടി പ്രവസിച്ചിട്ടുമില്ല, പക്ഷെ നായികമാർ  പെട്ടെന്ന് പ്രായം ആവുന്നത് അവർ ഒരു കുടുംബത്തെ  പരിചരിക്കുന്നത് കൊണ്ടും  പ്രസവിക്കുന്നത് കൊണ്ടുമാണ് അവരുടെ ആയുസും ആരോഗ്യവും സൗന്ദര്യവും നഷ്ടമാകുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് മമ്മൂട്ടിക്ക് ആവിശ്യത്തിന്  പണംവും ഉണ്ട്. ഇതൊന്നും കൂടാതെ അങ്ങേരു പ്രസവിച്ചിട്ടും ഒന്നുമില്ലല്ലോ എന്നും സീമ പറയുന്നുണ്ട്.

അതുപോലെ താനും ജയനും അഭിനയിച്ച ‘കണ്ണും കണ്ണും’ എന്ന ഗാനം മമ്മൂട്ടിയും പാടി അഭിനയിച്ചിട്ടുണ്ടല്ലോ എന്ന് അവതാരിക വീണ്ടും സീമയോട് ചോദിച്ചപ്പോൾ അതേ മമ്മൂട്ടി അത് അഭിനയിച്ചു കുളമാക്കിയെന്ന് സീമ തിരിച്ചടിച്ചു. അങ്ങേരു അത് ഓവർ ആക്ടിങ് ചെയ്ത് നശിപ്പിച്ചു.  തന്‍റെ ഈ  അഭിപ്രായം മമ്മൂട്ടി കേൾക്കുന്നതിൽ പ്രശ്‌നമില്ലെന്നും സീമ എടുത്ത് പറയുകയുണ്ടായി.

മമ്മൂട്ടിക്ക്  എന്റെ ഒപ്പം ഈ റൊമാൻറിക് രംഗങ്ങളിൽ അഭിനയിക്കുമ്പോൾ മമ്മുക്കയ്ക്കു എന്നെ കെട്ടിപ്പിടിക്കാൻ ഭയങ്കര മടി ആയിരുന്നു. പക്ഷേ ജയേട്ടൻ അങ്ങനെയായിരുന്നില്ല. എനിക്ക് തോന്നുന്നത് അതിൻറെ പ്രധാന കാരണം മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടായിരിക്കും ആ ഒരു പേടി. പക്ഷെ ജയേട്ടൻ വിവാഹിതൻ അതുകൊണ്ട് ആരെയും പേടിക്കണ്ടല്ലോ എന്നും സീമ പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *