അംബാനി കുടുംബത്തിന്റെ പ്രിയ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ! നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചൻ വിവാഹിതനായി ! താരസമ്പന്നമായ വിവാഹ ചടങ്ങുകൾ !

മലയാള സിനിമക്ക് വളരെ പ്രിയങ്കരനായ നടനാണ് കുഞ്ചൻ,  ചെറുതും വലുതുമായ  നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. 600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ അധികവും കോമഡി കഥാപാത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തെത്തിയത്.  സിനിമ രംഗത്തെ പല പ്രമുഖ താരങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് കുഞ്ചൻ.

അതിൽ മമ്മൂട്ടിയുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണ്, ഇപ്പോഴിതാ കുഞ്ചന്റെ മകളുടെ വിവാഹ വിശേഷങ്ങളന് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മൂന്നുമക്കൾ ആണ് കുഞ്ചന്. അതിൽ രണ്ടാമത്തെ മകൾ ആണ് സ്വാതി. ചെറുപ്പം മുതലേ കലാരംഗത്തോടായിരുന്നു സ്വാതിക്ക് പ്രിയം. യുവ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് എന്ന നിലയിൽ ഏറെ പ്രശസ്ത ആണ് സ്വാതി. അച്ഛന്റെയും അമ്മയുടെയും പേരിൽ അല്ല സ്വന്തം പേരിൽ വര്ഷങ്ങളായി ബോളിവുഡും മോളിവുഡും ഒന്നടങ്കം ആരാധിക്കുന്ന വ്യക്തിത്വം ആണ് നടൻ കുഞ്ചന്റെ മകൾ സ്വാതി കുഞ്ചന്റേത്.

ഇപ്പോഴിതാ സ്വാതി വിവാഹിതയായിരിക്കുകയാണ്. മമ്മൂട്ടി മോഹൻലാൽ സഹിതം  മലയാള സിനിയിലെ എല്ലാ സൂപ്പർ താരങ്ങളും ഒന്നിച്ച വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. മമ്മൂട്ടി കുടുംബസമേതമാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ബോളിവുഡ് താരങ്ങള്‍ മുതൽ റിലയൻസ് മേധാവി നിത അംബാനി വരെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ സ്വാതി കുഞ്ചന്റെ അഭിപ്രായമാണ് തേടുന്നത്. എട്ടാംക്ലാസ് മുതലുള്ള സ്വാതിയുടെ സ്വപ്നമാണ് ബോളിവുഡ് രംഗത്തേക്ക് വരെ സ്വാതിയെ പ്രശസ്ത ആക്കിയത്. ഫെമിന, നിത അംബാനിയുടെ ഹെര്‍ സര്‍ക്കിള്‍ എന്നിവിടങ്ങില്‍ ജോലി ചെയ്ത സ്വാതി ഇപ്പോള്‍ ഫ്രീലാന്‍സ് സ്‌റ്റൈലിസ്റ്റായി പ്രവർത്തിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *