‘മേയറുടെ വാക്ക് മാത്രം കേട്ട് ഡ്രൈവർക്കെതിരെ നടപടി എടുക്കില്ല’ ! ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവർക്ക് എതിരെ പറഞ്ഞിട്ടില്ല ! ഗണേഷ് കുമാർ

കഴിഞ്ഞ ദിവസം ത്രിവനന്തപുരത്ത് മേയർ ആര്യ മേയർ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎല്‍എയുമായി കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള വാക്കേറ്റം ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി വാക്കേറ്റമുണ്ടായത്. എന്നാല്‍ ഇതിനിടെ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യയുടെ പരാതി.  ഈ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിലപാടാണ് ഏറെ ശ്രദ്ധ നേടുന്നത്, സിപിഎം സമ്മർദം വകവയ്ക്കാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു വരെ ഡ്രൈവർക്കെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന നിലപാടിലാണ് മന്ത്രി. സംഭവസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ പോലും ഡ്രൈവര്‍ക്കെതിരെ ഒരു വാക്കു പോലും  പറയാത്തതാണ് മന്ത്രിയുടെ ഈ  ഉറച്ച നിലപാടിനു പിന്നിൽ. ഇതിനു പിന്നാലെ സച്ചിൻ ദേവ് എംഎൽഎ ഈ വിഷയത്തിൽ മന്ത്രിക്ക് ഇന്ന് നേരിട്ടു പരാതി നൽകും.

അതുപോലെ തന്നെ ഈ വിഷയത്തിൽ  പൊ,ലീ,സും വിജിലൻസും നൽകുന്ന റിപ്പോർട്ടിൽ കഴമ്പുണ്ടെങ്കിൽ മാത്രമാകും ഡ്രൈവർ യദുവിനെതിരെ വകുപ്പുതല നടപടി ന്യായത്തിന്റെ ഭാഗത്തു നിൽക്കണമെന്നും മേയറും എംഎൽഎയുമാണ് എതിർഭാഗത്തെന്നും കരുതി പാവം ഡ്രൈവറെ പിരിച്ചുവിടാനാകില്ലെന്നുമാണ് ഗണേഷ്കുമാറിന്റെ നിലപാട്. ഡ്രൈവർ യദുവിനെ പിന്തുണച്ച് കെഎസ്ആർടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ, മേയർക്കെതിരായുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്നാണ് സിപിഎം നേതാക്കളുടെ വാദം.

അതുപോലെ തന്നെ  ഈ സംഭവത്തിൽ ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ദൃക്സാക്ഷികളാവരോട്  കെഎസ്ആർടിസി വിജിലൻസ് വിഭാഗം സംസാരിച്ചത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ റിസര്‍വേഷനില്‍ യാത്ര ചെയ്തവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. ബസിൽ ടിക്കറ്റ് റിസർവ് ചെയ്തവരുടെ ഫോൺ നമ്പറുകൾ കെഎസ്ആർടിസിയിൽ നിന്നും ശേഖരിച്ചായിരുന്നു നീക്കം. ബസിലെ കണ്ടക്ടറും ഡ്രൈവർക്ക് അനുകൂലമായാണ് മൊഴി നൽകിയത്.

ഡ്രൈവറെ പ്രകോപിപ്പിക്കുകയാണ് മേയറും ഭർത്താവ് എം എൽ എ യും ചെയ്തത് എന്നാണ് യാത്രക്കാരുടെ മൊഴി. അതുപോലെ തങ്ങൾ കശ്കൊടുത്ത് മുന്കൂട്ട ബുക്ക് ചെയ്ത യാത്ര തടസപ്പെട്ടതിലും യാത്രക്കാർക്ക് പരാതിയുണ്ട്. എംഎല്‍എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. ഡ്രൈവർ കുറ്റക്കാരനാണെന്നും കസ്റ്റഡിയിലെടുക്കണമെന്നുമാണ് സ്ഥലത്തെത്തി പൊലീസ് യാത്രക്കാരെ അറിയിച്ചത്. ഈ വിഷയത്തിൽ ഇപ്പോൾ മേയർക്കും ഭർത്താവ് എംഎൽഎക്കും എതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *