
ഗണേഷ് കുമാർ സുരേഷ് ഗോപിയോട് ചെയ്തത് ക്രൂരതയാണ് ! എനിക്കത് വലിയ വിഷമമായി ! ആഹാരത്തെ അത്രമാത്രം ബഹുമാനിക്കുന്ന വ്യക്തിയാണ് സുരേഷ് ! ദേവൻ പറയുന്നു !
മലയാള സിനിമ രംഗത്ത് നിന്നും രാഷ്ട്രീയ രംഗത്ത് ഏറെ സജീവമായ താരങ്ങളാണ് സുരേഷ് ഗോപി, ഗണേഷ് കുമാർ, ദേവൻ, മുകേഷ്, കൃഷ്ണകുമാർ എന്നിങ്ങനെ നീളുന്നു. അതിൽ ഇപ്പോൾ കഴിഞ്ഞ ദിവസം നടനും ഗതാഗത മന്ത്രിയുമായ കെബി ഗണേഷ് കുമാർ സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. ജീവിതത്തില്‍ നോമ്പ് കഞ്ഞി കാണാത്ത വിധത്തില്‍ തള്ളവിരല്‍ ഇട്ട് നക്കി കുടിക്കുകയായിരുന്നു സുരേഷ് ഗോപി. ആളുകളെ കബളിപ്പിക്കാനാണ് ഈ നാടകം. സുരേഷ് ഗോപി നിസ്‌കരിക്കുന്നതിന് മുമ്പുള്ള കാര്യങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയിരുന്നു. എന്റെ പേടി പുള്ളി പള്ളിയില്‍ കയറി നിസ്‌കരിച്ച് കളയുമോ എന്നതായിരുന്നു. അഭിനയം ഭയങ്കരമായിരുന്നു. ഇതൊക്കെ പണ്ട് കേരളത്തില്‍ കണ്ടതാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ കോളേജ് തിരഞ്ഞെടുപ്പില്‍ കാണിച്ച അതേ നാടകമാണ് സുരേഷ് ഗോപിയും ഇപ്പോള്‍ ചെയ്യുന്നതെന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു.
ഇപ്പോഴിതാ ഇതിനെ കുറിച്ച് നടനായും ബിജെപി സംസ്ഥാന ഉപ അധ്യക്ഷൻ കൂടിയായ ദേവൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, സുരേഷ് ഗോപി പള്ളിയില്‍ പോയിട്ട് ഭക്ഷണം കഴിച്ചതിനെ പരിഹസിച്ചതൊക്കെ ക്രൂരതയാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നതൊക്കെ ഞാന്‍ നിരവധി തവണ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ഒരു മണി വറ്റ് പോലും പാത്രത്തില്‍ ബാക്കിയുണ്ടാകില്ല. ഒരോ മണി വറ്റിനും പ്രാധാന്യമുണ്ട്. അത് പോലും കിട്ടാതെ ജീവിക്കുന്ന നിരവധി ആളുകള്‍ ഇന്ത്യയിലുണ്ട്.

ഭക്ഷണത്തെ അത്രമേൽ ബഹുമാനിക്കുന്ന ആളാണ്, അതുകൊണ്ട് ഒരു വറ്റ് പോലും ഞാന്‍ നശിപ്പിക്കില്ലെന്ന് പറയുന്ന സുരേഷ് ഗോപിയെ ഞാന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള സുരേഷ് ഗോപിയെ പരിഹസിക്കുകയാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകന്‍ ഗണേഷ് തന്നെ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് വിഷമമായി. പിന്നെ ഗണേഷിന്റെ വായില്‍ നിന്നായതുകൊണ്ട് നുണകള്‍ മാത്രമല്ലേ വരൂ. ആ തരത്തില്‍ മാത്രമേ ജനങ്ങളും അതിനെ എടുക്കുകയുള്ളുയുവെന്നും ദേവന്‍ കൂട്ടിച്ചേർത്തു.
അതുപോലെ ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്നെ പ്രതികരിച്ചിരുന്നു, സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല ഞാൻ . അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക . 77, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം . പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്.രിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനെ കണ്ടു ഞാനതു പഠിച്ചു. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെയൊരു പാരമ്പര്യമാണ് ഉള്ളത് എന്നും സുരേഷ് ഗോപിയും പ്രതികരിച്ചു.
Leave a Reply