
രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും ! ദേവൻ പറയുന്നു !
മലയാള സിനിമയിലെ വളരെ ശ്രദ്ധേയനായ നടനാണ് ദേവൻ, അദ്ദേഹം ഇന്ന് ബിജെപിയുടെ സംസ്ഥാന ഉപ അധ്യക്ഷകരിൽ ഒരാളുകൂടിയാണ്, ഇപ്പോഴിതാ ദേവൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപെട്ട് മമ്മൂട്ടിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മനുഷ്യൻ എന്ന മമ്മൂട്ടി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പലനടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി.
സുരേഷിന്റെ മകളുടെ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ, അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മുട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു. ദേവൻ ശ്രീനിവാസൻ എന്നും അദ്ദേഹം കുറിച്ചു..

സുരേഷ് ഗോപിയുമായി വളരെ അടുത്ത അടുപ്പം സൂക്ഷിക്കുന്ന ആളാണ് ദേവൻ, അടുത്തിടെ സുരേഷ് ഗോപിയെ കുറിച്ച് ദേവൻ സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ,സുരേഷ് ഗോപിയെ പോലുള്ള ഒരു നേതാവ് പാർട്ടിയുടെ ബലമാണ്, അദ്ദേഹം തൃശൂര് നിന്ന് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവിശ്യമാണ്, എനിക്ക് ഇത്തവണ അദ്ദേഹത്തിൽ നല്ല പ്രതീക്ഷയുണ്ട്, കാരണം അതുപോലെത്തെ സ്വീകാര്യതയാണ് അദ്ദേഹത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
സു,രേഷ് ഗോ,പിയുടെ മനസ് എനിക്കറിയാം, അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിക്കാം, ഞാൻ എവിടെ പോയാലും എല്ലാവർക്കും അറിയേണ്ടത് സുരേഷ് ഗോപി ജയിക്കുമോ എന്നാണ്, അപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നു, തൃശൂര്കാര് മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് എന്നും ദേവൻ പറയുന്നു. അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനും മറ്റും ഞാൻ മുന്നിൽ ഉണ്ടാകും എന്നും ദേവൻ വ്യകത്മാക്കി.
Leave a Reply