
ബിജെപി സംസ്ഥാന ഉപ അധ്യക്ഷനായി സ്ഥാനമേറ്റ് ദേവൻ ! സുരേഷ് ഗോപി ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവിശ്യമാണ്, അദ്ദേഹത്തെ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാം ! ദേവൻ പറയുന്നു !
കേരളത്തിൽ അധികാരം നേടാൻ കഴിയാത്ത ഒരു പാർട്ടിയാണ് ബിജെപി, സിനിമയിലെ പല താരങ്ങളും ഇപ്പോൾ ബിജെപിയിൽ ഉണ്ട് എങ്കിൽ കൂടിയും അതൊന്നും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാൻ സഹായിച്ചിട്ടില്ല, ഇപ്പോഴിതാ നടൻ ദേവൻ ബിജെപി സംസ്ഥാന ഉപ അധ്യക്ഷനായി സ്ഥാനം ഏറ്റിരിക്കുകയാണ്, സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് അദേഹത്തെ വൈസ് പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തത്. 2021ല്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിലാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയില്‍ ചേര്‍ക്കുന്നത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തമായുണ്ടാക്കിയ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു അദേഹം.
ഇപ്പോഴതാ ദേവന് ആശംസകൾ അറിയിച്ചുകൊണ്ട് സുരേഷ് ഗോപിയും രംഗത്ത് വന്നിട്ടുണ്ട്, ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ബിജെപി കേരള സംസ്ഥാന ഘടകം ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട എന്റെ സ്വന്തം ദേവൻ ചേട്ടന് അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ദേവന് ആശംസകൾക്ക് ഒപ്പം വിമർശനവും പരിഹാസവും ലഭിക്കുന്നുണ്ട്.

അതുപോലെ ഈ സ്ഥാനം സ്വീകരിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ട ദേവന്റെ വയ്ക്കുകളും ഏറെ ശ്രദ്ധ നേടുന്നുണ്ട്, ഞാൻ മോദിജിയെ കണ്ടിട്ടാണ് ബിജെപിയിൽ ചേർന്നത്, ഭാരതീയ ജനതാപാർട്ടിയുടെ ഒരു പ്രാധാന്യം എന്താണ് വെച്ചാൽ മോദിജി ഉൾപ്പടെ ബിജെപിയുടെ എല്ലാ നേതാക്കളും വളരെ കറ കളഞ്ഞ തികച്ചും ശക്തമായ നേതാക്കളാണ്, ജനങ്ങളുടെ നന്മയാണ് അവർ ആഗ്രഹിക്കുന്നത്, അതാണ് ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ അംഗമായത്. ഞാൻ ഇപ്പോഴത്തെ ഇലക്ഷനിൽ മത്സരിക്കുന്നില്ല, അങ്ങനെ ഇലക്ഷൻ മോഹിച്ചല്ല ഞാൻ പാർട്ടിയിൽ ചേർന്നത്.
അതുപോലെ സുരേഷ് ഗോപിയെ പോലുള്ള ഒരു നേതാവ് പാർട്ടിയുടെ ബലമാണ്, അദ്ദേഹം തൃശൂര് നിന്ന് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവിശ്യമാണ്, എനിക്ക് ഇത്തവണ അദ്ദേഹത്തിൽ നല്ല പ്രതീക്ഷയുണ്ട്, കാരണം അതുപോലെത്തെ സ്വീകാര്യതയാണ് അദ്ദേഹത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. സുരേഷ് ഗോപിയുടെ മനസ് എനിക്കറിയാം, അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിക്കാം, ഞാൻ എവിടെ പോയാലും എല്ലാവർക്കും അറിയേണ്ടത് സുരേഷ് ഗോപി ജയിക്കുമോ എന്നാണ്, അപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നു, തൃശൂര്കാര് മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് എന്നും ദേവൻ പറയുന്നു.
Leave a Reply