
റോഡിൽ സർക്കസ് വേണ്ട ! സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്, കെബി ഗണേഷ് കുമാർ ! പകരം നിയന്ത്രണങ്ങൾ വേണം എന്ന് കരുതി ഇതു വേണ്ടാന്ന് വെക്കാൻ പറ്റില്ല !
ഗതാഗത മന്ത്രിയായി സ്ഥാനമേറ്റ കെബി ഗണേഷ് കുമാറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്, അധികാരത്തിൽ ഏറിയ ശേഷം അദ്ദേഹം നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങളും പുതിയ തീരുമാനങ്ങളും എല്ലാം പൊതുജനങ്ങൾക്ക് ഇടയിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബൈക്കളുമായി റോഡിൽ അപകടമാരായ രീതിയിൽ റേസ് നടത്തുന്നവർക്ക് താക്കീതുമായി എത്തിയിരിക്കുകയാണ് മന്ത്രി.
ചെറിയ കാര്യങ്ങൾക്ക് സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, ഇനിയും റോഡിൽ സർക്കസ് വേണ്ട.. പകരം.. നിയന്ത്രണങ്ങൾ വേണം എന്ന് കരുതി ഇതു വേണ്ടാന്ന് വെക്കാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഇത്തരം റൈഡുകൾ നടത്തുന്നതിന് വേണ്ടി പ്രത്യേക ഒരു ട്രാക്ക് ക്രമീകരിക്കാനും, അവർക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കണം ഗതാഗത വകുപ്പിൽ തന്നെ ഒരു സംവിധാനം കൊണ്ടുവരാൻ ശ്രമിക്കാം, അല്ലാതെ റോഡിൽ യാത്രക്കെ ബുദ്ധിമുട്ടിച്ചുകൊണ്ട് സർക്കസ് കാണിക്കാൻ ഞാൻ അനുവദിക്കില്ല. എന്നും അദ്ദേഹം പറയുന്നുണ്ട്.

അതുപോലെ തന്നെ ശബരിമലയിലെ തിരക്കുകൾ നിയന്ത്രിക്കാൻ അദ്ദേഹം മുന്നോട്ടു വെച്ച ചില ആശയങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു, ശബരിമലയിൽ നൽകുന്ന ആരവണയും അപ്പവും ഒരു പ്രസാദമായി ഞാൻ കാണുന്നില്ല, ഭഗവാന് നേതിക്കുന്നതാണ് പ്രസാദമെന്ന് പറയുന്നത്. ഭഗവാന് മുന്നില്‍ കൊണ്ടുവെച്ച് പൂജിച്ച് നിവേദിച്ചു തരുന്നതാണ് പ്രസാദം. പക്ഷെ ഇത് മൂന്ന് മാസംമുമ്പ് അവിടെ ഉണ്ടാക്കി വെക്കുന്ന ഒരു ഉത്പന്നമാണ്. അതുകൊണ്ട് തന്നെ അത് സന്നിധാനത്ത് വെച്ച് വിൽക്കാതെ താഴെ പമ്പയിൽ വെച്ച് വിൽക്കുകയാണെങ്കിൽ അത്രയും തിക്കും തിരക്കും അവിടെ കുറഞ്ഞ് കിട്ടും.
പത്തു പേര്‍ ഒരുമിച്ച് ശബരിമലയില്‍ പോകുമ്പോള്‍ രണ്ടുപേര്‍ പോയി ക്യൂനിന്ന് അപ്പവും അരവണയും വാങ്ങുമായിരിക്കും. എട്ട് പേര്‍ അവിടെ കാത്തിരിക്കുകയാണ്. അപ്പോള്‍ സന്നിധാനം നിറയുകയാണ്. അതേസമയം, പമ്പയിലാണ് അത് വിതരണം ചെയ്യുന്നതെങ്കില്‍ അവര്‍ ബാങ്ക് വഴിയാണ് അത് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നത്. അങ്ങനെ പണമടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് താഴെനിന്ന് അത് വാങ്ങി പോകാമല്ലോ എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇതുകൂടാതെ, നെയ്യഭിഷേകത്തിന്റെ നെയ് ഒരു ചെറിയ പാത്രത്തിലാക്കി ചന്ദ്രാനന്ദ റോഡിറങ്ങുന്നിടത്ത് വെച്ച് വിതരണം ചെയ്യണം. കൂപ്പണുള്ള എല്ലാവര്‍ക്കും ഒരു ടിന്‍ നെയ് കൊടുക്കാം. ഇത് മറ്റുള്ളവരുടെ കാഴ്ചപ്പാടല്ല, എന്റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.
Leave a Reply