എന്റെ 21 വയസിൽ അത്തരത്തിൽ ഒരു പ്രണയ രംഗം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല ! റോജയുടെ ചിത്രീകരണത്തെ കുറിച്ച് അരവിന്ദ് സ്വാമി !

ഒരു സമയത്ത് ഏറെ തരംഗമായി മാറിയ സിനിമയും ഗാനങ്ങളുമായിരുന്നു ‘റോജ’ എന്ന സിനിമയിലേത്.  ആ സിനിമയിലൂടെ ഏവരുടെയും പ്രിയങ്കരനായി മാറിയ നടനാണ് അരവിന്ദ് സ്വാമി. ഇന്ന് അദ്ദേഹം തന്റെ  53 -ാം ജന്മനാളിലെത്തി നിൽക്കുകയാണ്. നിരവധി പേരാണ് തങ്ങളുടെ ഇഷ്ട താരത്തിന് ആശംസകൾ അറിയിച്ച് എത്തുന്നത്. മലയാളികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്, ദേവരാഗം എന്ന ഒരൊറ്റ ചിത്രം കൊണ്ട് ഇന്നും ഏവരുടെയും ഹൃദയത്തിൽ നിലകൊള്ളുന്നു. 1992-ൽ ഹിറ്റ് സംവിധയകാൻ മണിരത്നം സം‌വിധാനം ചെയ്ത രാഷ്ട്രീയ പ്രണയ തമിഴ് ചിത്രമായിരുന്നു റോജ.

റോജ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, ഞാൻ റോജയില്‍ അഭിനയിക്കുമ്പോൾ എനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. മധുവിനൊപ്പം പ്രണയരംഗങ്ങള്‍ ചെയ്യുമ്പോൾ ഒരുപാട്  നാണം തോന്നി എന്നും.  ആ നാണം കാരണം പിന്നീടത് കരച്ചില്‍ വരെയെത്തി. ആ സമയത്ത് താനനുഭവിച്ചത് വല്ലാത്തൊരു മാനസിക സമ്മർദ്ദമായിരുന്നു എന്നും, ശേഷമുള്ള  ചുംബനരംഗത്തില്‍ അഭിനയിക്കുന്നതിന് എന്റെ മനോവിഷമം മനസിലാക്കിയ  സംവിധായകന്‍ മണിരത്‍നവും റോജയും തന്റെ തന്നോട് ഒരുപാട് സംസാരിച്ചിരുന്നു എന്നും, കാര്യങ്ങൾ സംസാരിച്ച്‌ തന്നെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നും അരവിന്ദ് സ്വാമി പറയുന്നു..

കരിയറിൽ കൂടുതൽ ശ്രദ്ധിക്കാൻ അന്ന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, റോജയ്ക്ക് ശേഷം ബോംബെ എന്ന സിനിമയിലും സംവിധായകൻ അരവിന്ദ് സ്വാമിയെ കാസ്റ്റ് ചെയ്തു. അരവിന്ദ് സ്വാമി ആഘോഷിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. ബോളിവുഡിൽ നിന്നും നടന് അവസരങ്ങൾ വന്നു. എന്നാൽ 2000 ത്തോടെ നടൻ അഭിനയ രം​ഗം വിട്ടു.തന്റെ ബിസിനസിലേക്ക് ശ്രദ്ധ തിരിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് 2013 ലാണ് കടൽ എന്ന സിനിമയിലൂടെ നടൻ തിരിച്ചെത്തുന്നത്. 2015 ൽ തനി ഒരുവൻ എന്ന സിനിമയിൽ ചെയ്ത വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അരവിന്ദ് സ്വാമിക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *