
ഇനി ഒന്നിനുമില്ല, ഞാൻ പറയുന്നത് സത്യമാണെന്ന് ദൈവത്തിന് മുന്നിൽ തെളിയും ! എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താല്പര്യമുണ്ട് ! കെബി ഗണേഷ് കുമാർ പറയുന്നു !
ഇന്ന് ജന പ്രതിനിധികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആളാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് എപ്പോഴും വലിയ ജന പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ഗതാഗത മന്ത്രി ആയതിന് ശേഷം ഗണേഷ് കുമാറിന്റെ പല പദ്ധതികളും അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നു. മുഖ്യമന്ത്രി സമ്മതിച്ചാൽ ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്ക് കഴിയുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞിരുന്നത്. ഇലക്ട്രിക് സിറ്റി ബസ് സര്‍വീസുമായി ബന്ധപ്പെട്ട പരാമർശം ഗതാഗത മന്ത്രി ഗണേഷ് കുമാറിന് ബൂമറാംഗാകുന്നു. ഇനി ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമായി മാറിയിരുന്നു.
അതിനെ തുടർന്ന് വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാക്കുകയായിരുന്നു. സർക്കാരിനോടോ സി പി എമ്മിനോടോ പോലും ആലോചിക്കാതെയുള്ള മന്ത്രിയുടെ പ്രസ്താവന തുടക്കത്തിലെ കല്ലുകടിയായി മാറിയിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി തന്നെ ഗതാഗത മന്ത്രിയെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്തെത്തിയതോടെ വിവാദം മുറുകുകയായിരുന്നു.

അതിനു പിന്നാലെ, തലസ്ഥാന നഗരത്തിൽ ഹിറ്റായ ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത ഗണേഷ് കുമാറിന്‍റെ നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു. തലസ്ഥാനത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയമാണെന്നും അത് നടപ്പാക്കാനുള്ള പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും ഫേസ്ബുക് പോസ്റ്റിലൂടെ മേയർ വ്യക്തമാക്കി. ഇലക്ട്രിക് ബസ് വിജയകരമെന്നും തലസ്ഥാന ജനത ഇരു കയ്യും നീട്ടി സ്വീകരിച്ചെന്നും പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കർ വാങ്ങാനുള്ള നടപടികൾ പൂർത്തിയായെന്നും മേയർ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ മാധ്യമങ്ങളെ കണ്ടപ്പോൾ ഗണേഷ് പ്രതികരിച്ചതാണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥര്‍ പറയും. താന്‍ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നില്‍ തെളിയും. താന്‍ ആരെയും ദ്രോഹിക്കാറില്ല, തന്നെ ദ്രോഹിക്കാന്‍ ചില ആളുകള്‍ക്ക് താല്‍പര്യമുണ്ടെന്നും ഗണേഷ്കുമാര്‍ പറയുന്നു. ഇതോടെ കെബി ഗണേഷ് കുമാർ ആകെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സ്വന്തം പാർട്ടിയിൽ തന്നെ വിമർശനം നേരിടുമ്പോൾ ഇനി അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെയും അത് ബാധിക്കും എന്നാണ് ആരാധകരുടെ പ്രതികരണം.
Leave a Reply