സിനിമ ഇല്ലാതിരുന്ന സമയത്ത് സുഹൃത്തുക്കൾ പോലും എന്റെ ഫോൺ എടുത്തിരുന്നില്ല ! പക്ഷെ കടം ഇല്ല, കോടികളുടെ ആസ്തി ഉണ്ടായിരുന്നിട്ടും സിംപിൾ ലുക്കിലാണ് മകളുടെ വിവാഹം നടന്നത്! ജയറാം !
മലയാള സിനിമ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരരായ താര കുടുംബമാണ് ജയറാമിന്റേത്. ജയറാമും പാർവതിയും പ്രണയിച്ച് വിവാഹിതരായവരാണ്, ശേഷം മക്കളുടെ ഭാവിക്ക് വേണ്ടി പാർവതി സിനിമ ലോകത്തോട് വിടപറയുകയായിരുന്നു, കാളിദാസും ചക്കിയും മലയാളികൾക്ക് അവരുടെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെയാണ്, കഴിഞ്ഞ ദിവസമാണ് മാളവികയുടെ വിവാഹം നടന്നത്, അത്യന്തം ആഡംബരപൂർവ്വം നടന്ന വിവാഹത്തിൽ നിരവധി താരങ്ങളാണ് പങ്കെടുക്കൻ എത്തിയത്. പ്രീ വെഡിങ് പാർട്ടിയും വിവാഹവും മുതൽ പോസ്റ്റ് വെഡിങ് റിസെപ്ഷനും വരെ കെങ്കേമം ആയിട്ടാണ് ചടങ്ങുകൾ നടന്നത്. ഗുരുവായൂരിൽ വച്ച് താലികെട്ട്. തൃശൂരിൽ വച്ചുനടന്ന വിവാഹ റിസപ്‌ഷനിൽ മോഹൻലാൽ അടക്കമുള്ള താരങ്ങൾ പങ്കെടുക്കാൻ എത്തിയിരുന്നു.
സിനിമ രംഗത്ത് ഏറെ തിരിച്ചടികൾ നേരിട്ട നടനാണ് ജയറാം, മലയാളത്തിൽ അദ്ദേഹത്തിന് മികച്ച സിനിമകൾ ലഭിക്കാതെ വരികയും അന്യ ഭാഷാ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങി പോകുകയുമായിരുന്ന് ഒരു സമയത്ത് ജയറാം. തന്റെ മോശം സമയത്തെ കുറിച്ച് അദ്ദേഹം തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്, ഒരു എട്ട് മാസമായി ഞാൻ വീട്ടിലിരുന്നു. സ്ഥിരമായി വിളിക്കുന്ന ആളുകൾ പോലും വിളിക്കാതെയായി. 12 വർഷം എന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാൻ ഇയാൾക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി, വിജയമില്ലെങ്കിൽ ആളുകൾ അപ്പോൾ സ്ഥലം വിട്ടു കളയും.
അടുത്ത സുഹൃത്തുക്കൾ പോലും എന്നെ ഒന്ന് വിളിച്ചിരുന്നില്ല, ഇനി നമ്മൾ അങ്ങോട്ട് വിളിച്ചാൽ ഫോണും എടുക്കില്ല. അവരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പെരുമാറ്റം അനുഭവപെട്ടു. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരിൽ നിന്ന് ഞാൻ ആഗ്രഹിച്ചല്ല ഞാൻ ഈ വിളിക്കുന്നത്. എനിക്ക് വല്ലപ്പോഴും ഉള്ള അവരുടെ ആ വിളികൾ മാത്രം മതി. അതൊക്കെയല്ലേ ഒരു സന്തോഷം, അതുപോലും എനിക്ക് നഷ്ടപെട്ട ആ എട്ട് മാസം മാനസികമായി ഏറെ വിഷമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കോടികളുടെ ആസ്തി ഉണ്ടായിരുന്നിട്ടും മാളവിക സ്വർണ്ണത്തിൽ കുളിക്കാതെ വളരെ സിംപിൾ ആയിട്ടാണ് വിവാഹത്തിനായി തയ്യാറായത്. ഇപ്പോൾ ചർച്ചയാകുന്നത് ജയറാമിന്റെ ആസ്തിയെക്കുറിച്ചാണ്, കേരളത്തിൽ അങ്കമാലിക്കടുത്തുള്ള ഒരു സ്ഥലത്ത് ഒരു വലിയ വീടും പ്രോപ്പർട്ടിയും ജയറാമിന്റെ പേരിലുണ്ട്. ഇന്ന് ഏകദേശം 7 കോടിക്ക് മുകളിൽ ഇതിനു വിലയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ചെന്നൈയിലെ വൽസർവാക്കത്തിനടുത്തുള്ള ലക്ഷ്മി നഗറിൽ യഥാക്രമം 4-6 കോടി വിലമതിക്കുന്ന മറ്റൊരു വീട്, തിരുവനന്തപുരത്തും ബാംഗ്ലൂരിലും 2 ഫ്ലാറ്റുകളും ജയറാമിന്റ് കുടുംബത്തിനുണ്ട്. എന്നാൽ 2018ൽ കൊച്ചിയിലെ ഫാം ഹൗസ് ഉൾപ്പെടെയുള്ള തൻ്റെ ബാക്കി സ്വത്തുക്കൾ ജയറാം വിറ്റുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Leave a Reply