പശുക്കൾ നഷ്‌ടമായ കുട്ടി കർഷകർക്ക് സഹായ പെരുമഴ ! മാത്യു ബെന്നിക്കും കുടുംബത്തിനും അഞ്ച് ലക്ഷം രൂപ നൽകുമെന്ന് നടൻ ജയറാം ! അഞ്ച് പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി !

കഴിഞ്ഞ ദിവസം മുതൽ കേരളക്കാർ ഏറെ വിഷമിപ്പിച്ച ഒരു വാർത്തയായിരുന്നു തൊടുപുഴ സമീപം വെള്ളിയാമറ്റത്ത് പതിനഞ്ചുകാരന്‍ മാത്യൂ നടത്തിയിരുന്ന ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. പശുക്കൾ ചത്തത് കപ്പത്തൊണ്ട് കഴിച്ചിട്ടാണ് എന്നത് വ്യക്തമാക്കുകയും ചെയ്തു. കപ്പത്തൊണ്ടിലെ സയനൈഡ് അകത്തുചെന്നതിനെ തുടർന്നാണ് പശുക്കളുടെ മരണകാരണം എന്നാണ് പോസ്റ്മോട്ടം റിപ്പോർട്ടിൽ പറയുന്നത്. പശുവും കിടാവും മൂരിയും ഉള്‍പ്പെടെ പതിമൂന്ന് കന്നുകാലികളാണ് ചത്തത്. മൂന്ന് വർഷം മുമ്പ് പിതാവിന്റെ മരണത്തിനു പിന്നാലെയാണ് മാത്യു ബെന്നി പതിമൂന്നാം വയസ്സിൽ ക്ഷീര കർഷകനായത്. അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർമായിരുന്നു ഇത്.

ഇപ്പോഴിതാ മാത്യു ബെന്നിക്ക് സഹായവുമായി നിരവധിപേരാണ് എത്തുന്നത്. തൊടുപുഴയിൽ എത്തി കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി അറിയിച്ചു. പശുക്കളെ നഷ്ടമായ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. സാമ്പത്തിക സഹായം സംബന്ധിച്ച് നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ഇന്ന് 45,000 രൂപ കുടുംബത്തിന് നൽകുമെന്നും കുടുംബം നിരാശപ്പെടരുതെന്നും ജെ.ചിഞ്ചു റാണി പറഞ്ഞു.

അതുകൂടാതെ നടൻ ജയറാമും കുട്ടികൾക്ക് സഹായവുമായി ജയറാമും എത്തിയിരിക്കുകയാണ്. മാത്യുവിനെയും ജോര്‍ജിനെയും കണ്ട ജയറാം കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തന്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിനു വേണ്ടി മാറ്റിവെച്ച തുകയാണ് താരം കുടുംബത്തിന് നൽകുക. അടുത്ത മാസം പതിനൊന്നിനാണ് ജയറാമിന്റെ പുതിയ ചിത്രം ഓസ്ലറിന്റെ ട്രെയിലർ ലോഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള പണമാണ് കുട്ടികൾക്ക് നൽകാൻ പോകുന്നത്.

അതുമാത്രമല്ല ഇരുപത് വർഷമായി താനും പശുക്കളെ വളർത്തുന്നുണ്ടെന്നും അതിന്റെ ബുദ്ധിമുട്ടും അതിലൂടെ ലഭിക്കുന്ന സന്തോഷവും തനിക്കറിയാം. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളിൽ ഫാമിലാണ് താൻ സമയം ചെലവഴിക്കാറ്. രണ്ടുതവണ ക്ഷിരകര്‍ഷകനുള്ള സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട് എന്നും ജയറാം പറയുന്നു. മാത്യുവിനും സഹോദരങ്ങൾക്കുമുണ്ടായ സമാന അനുഭവം തനിക്കുമുണ്ടായിട്ടുണ്ട്. അവരുടെ വിഷമം തനിക്ക് മനസ്സിലാകുമെന്നും  ജയറാം പറഞ്ഞു. അതേസമയം അവശേഷിക്കുന്നവയില്‍ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണ് ഇവരുടേത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *