ജയറാം, മമ്മൂട്ടി, പൃഥ്വിരാജ്, എം എ യൂസഫലി ! ജയറാം 5 ലക്ഷം, പൃഥ്വിരാജ് 2 ലക്ഷം, മമ്മൂട്ടി ഒരു ലക്ഷം ! കുട്ടികൾക്ക് സഹായവുമായി നിരവധി പ്രമുഖർ !

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വിഷമിപ്പിച്ച വാർത്തകളിൽ ഒന്നായിരുന്നു പഠനത്തോടൊപ്പം കൃഷി ഉപജീവനമാർഗമാക്കിയ ഒരു കുടുംബത്തിലെ കുട്ടികൾ നോക്കി വളർത്തിയിരുന്ന പശുക്കൾ കൂട്ടത്തോടെ ചത്തത്.  തൊടുപുഴ സമീപം വെള്ളിയാമറ്റത്ത് പതിനഞ്ചുകാരന്‍ മാത്യൂ നടത്തിയിരുന്ന ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചാവുകയായിരുന്നു. പശുക്കൾ ചത്തത് കപ്പത്തൊണ്ട് കഴിച്ചിട്ടാണ് എന്നത് വ്യക്തമാക്കുകയും ചെയ്തു.

ഇന്നും പലപ്പോഴും പല കർഷകർക്കും അറിവില്ലാത്ത ഒന്നാണ്  കപ്പത്തൊണ്ടിലെ സയനൈഡ് കന്നുകാലികൾക്ക് നല്ലതല്ല എന്നത്, ഇവിടെയും കപ്പത്തോട്  ഉള്ളിൽ ചെന്നതിനെ തുടർന്നാണ് പശുക്കളുടെ മരണകാരണം എന്നാണ് പോസ്റ്മോട്ടം റിപ്പോർട്ടിൽ പറയുന്നത്. പശുവും കിടാവും മൂരിയും ഉള്‍പ്പെടെ പതിമൂന്ന് കന്നുകാലികളാണ് ചത്തത്. മൂന്ന് വർഷം മുമ്പ് പിതാവിന്റെ മരണത്തിനു പിന്നാലെയാണ് മാത്യു ബെന്നി പതിമൂന്നാം വയസ്സിൽ ക്ഷീര കർഷകനായത്. അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമാർമായിരുന്നു ഇത്.

എന്നാൽ ഇപ്പോഴിതാ കേരളം ഒന്നാകെ ഈ കുട്ടികളെ ചേർത്ത് നിർത്തുന്ന ഒരു വാർത്തയാണ് നമ്മൾ കേൾക്കുന്നത്, നിരവധി പേരാണ് കുട്ടികൾക്ക് സഹായവുമായി എത്തിയത്. ആദ്യം തന്നെ നടൻ ജയറാം കുട്ടികളെ നേരിൽ കാണുകയും അവർക്ക് തന്റെ വക അഞ്ചു ലക്ഷം രൂപ കൈമാറി, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘അബ്രാഹം ഓസ്‍ലറിന്റെ’  ട്രെയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് വേണ്ടി നല്‍കിയത്. പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും കുട്ടികൾക്ക് നൽകുമെന്ന് ജയറാം കുടുംബാംഗങ്ങളെ അറിയിച്ചു. എം എൽ എ പി ജെ ജോസഫ് കുട്ടികൾക്ക് ഒരു പശുവിനെയും നൽകും.

അതുപോലെ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്നും തൊടുപുഴയിൽ എത്തി കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും. ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി അറിയിച്ചു. പശുക്കളെ നഷ്ടമായ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. സാമ്പത്തിക സഹായം സംബന്ധിച്ച് നാളത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മിൽമ ഇന്ന് 45,000 രൂപ കുടുംബത്തിന് നൽകുമെന്നും കുടുംബം നിരാശപ്പെടരുതെന്നും ജെ.ചിഞ്ചു റാണി പറഞ്ഞു.

ഇതുകൂടാതെ ഇപ്പോഴിതാ എം എ യൂസഫലി കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ കൈമാറിയിരിക്കുകയാണ്. അവർ മിടുക്കരാണ് ഇതിലും ഉഷാറായി പശു വളർത്തൽ നടത്തണം എന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇത്രയും അധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുട്ടിക്കർഷകൻ മാത്യു പറഞ്ഞു. സഹായങ്ങൾ ലഭിച്ചതിൽ വലിയ സന്തോഷം. പശു വളർത്തൽ ഊർജിതമായി നടത്തുമെന്നും മാത്യു പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *