എന്റെ മോൾക്ക് ഞങ്ങൾ പറഞ്ഞുകൊടുത്ത കഥകളിലെ പോലെ തന്നെ ഒരു രാജകുമാരൻ വന്നു ! ഞങ്ങൾക്ക് ഒരു മകൻ കൂടി ! നിറകണ്ണുകളോടെ ജയറാം പറയുന്നു !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര കുടുംബമാണ് ജയറാം പർവതിയുടേത്, ഇവരുടെ മക്കളായ കണ്ണനും ചക്കിയും ഏവർക്കും പ്രിയങ്കരരാണ്. കഴിഞ്ഞ ദിവസമാണ് ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹ  നിശ്ചയം നടന്നത്. ഇപ്പോഴിതാ മലകുടെ വിവാഹ കാര്യങ്ങളെ കുറിച്ച് അച്ഛനായജയറാം പറയുന്ന വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നവനീതാണ് ചക്കിയുടെ ഭാവി വരൻ, നവനീത് ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആണ്, പള്ളക്കാട് നെന്മാറ കേഴെപ്പാട്ട് കുടുംബാംഗവും, ഉ എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വാൽസയുടെയും മകനാണ് നവനീത്. അടുത്ത വര്ഷം മെയ് മൂന്നിന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം.

മകളുടെ വിവാഹ നിശ്ചയ വേദിയിൽ വളരെ വികാരാധീനനായി ജയറാം സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ‘എല്ലാവരോടും സന്തോഷവും, നന്ദിയും അറിയിക്കുന്നു. കാരണം ഇത്തരത്തിലുള്ള പരിപാടികള്‍ എത്രയോ മാസങ്ങള്‍ക്ക് മുന്‍പേ നമ്മള്‍ പ്ലാന്‍ ചെയ്യുന്നതാണ്. മനസിലൊരു സ്വപ്‌നം പോലെ കൊണ്ട് നടന്നതാണിത്. പ്രത്യേകിച്ച് ചക്കിയുടെ നിശ്ചയമെന്ന് പറയുന്നത് എന്റെയും അശ്വതിയുടെയും എത്രയോ കാലത്തെ സ്വപ്‌നമാണ്.

കുട്ടിക്കാലത്ത് ഞാൻ കണ്ണന് കഥ പറഞ്ഞ് കൊടുക്കും. അവന് കേൾക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് ആനക്കഥകളാണ്. ഷൂട്ടിങ് കഴിഞ്ഞ് രാത്രി എത്ര ലേറ്റ് ആയിട്ട് വന്നാലും അപ്പാ.. ആനക്കഥ പറയ് എന്നവന്‍ പറയും. പെരുമ്പാവൂരിലുള്ള ഞങ്ങളുടെ നാട്ടില്‍ ഒരു ആന വിരണ്ടോടിയ കഥയുണ്ട്. അന്ന് ആനയുടെ പിന്നാലെ ഞാനോടിയ കഥ എന്റെ അച്ഛന്‍ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ആ കഥയില്‍ കണ്ണനെ കഥാപാത്രമാക്കി, അവസാനം അവന്‍ ആനയെ പോയി തളച്ച് കൊണ്ട് വരുന്നതായിട്ട് ഞാനവന് പറഞ്ഞ് കൊടുക്കും. ഒരു വീരപരിവേഷമാണ് ആ കഥയിലൂടെ കണ്ണന് കിട്ടുന്നത്. അപ്പോഴെക്കും അവന്‍ ഉറങ്ങി പോകും.

പക്ഷെ ഞങ്ങൾ ചക്കിക്ക് എപ്പോഴും പറഞ്ഞുകൊടുത്തിരുന്നത് സിന്‍ഡ്രല്ലയുടെ കഥയാണ്. ഒരിക്കല്‍ ചക്കിയ്‌ക്കൊരു രാജകുമാരന്‍ വരും. ഭയങ്കര സുന്ദരനായൊരു രാജകുമാരന്‍ ചക്കിയെ തേടി ഒരു വെള്ള കുതിരവണ്ടിയില്‍ വരും എന്നൊക്കെയുള്ള കഥയാണ് അവള്‍ക്കായി പറഞ്ഞ് കൊടുത്തിട്ടുള്ളത്’, എന്നാണ് ജയറാം പറയുന്നത്. അങ്ങനെ കഥ പറഞ്ഞ് കൊടുത്തത് പോലെ തന്നെ ജീവിതത്തിലും സംഭവിച്ചു. ഗുരുവായൂരപ്പന്‍ അതുപോലൊരു രാജകുമാരനെ തന്നെ ചക്കിയ്ക്ക് കൊണ്ട് കൊടുത്തൂ.. എന്ന് പറഞ്ഞപ്പോഴെക്കും ജയറാം വിതുമ്പി പോയി. അപ്പ കരയുന്നത് കണ്ടതോടെ മകള്‍ മാളവികയും ഭാര്യ പാര്‍വതിയുമൊക്കെ കരയാന്‍ തുടങ്ങി. ഇവരുടെ ഈ സന്തുഷ്ട്ടമായ് കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നേരുകയാണ് മലയാളികൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *