മാളവിക ജയറാം വിവാഹിതയാകുന്നു, ചേട്ടന്റെ കൈപിടിച്ച് കല്യാണപെണ്ണായി ചക്കി ! നിറകണ്ണുകളോടെ ജയറാമും പാർവതിയും !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരരായ താര കുടുംബമാണ് ജയറാം പർവതിയുടേത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്,  വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച പാർവതി മക്കളും കുടുംബവുമായി ജീവിതം ആസ്വദിക്കുകയായിരുന്നു. ഇവരുടെ മക്കളായ കണ്ണനും ചക്കിയും എന്ന മാളവികയും കാളിദാസും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. ഇപ്പോഴിതാ കാളിദാസിന്റെ വിവാഹ നിശ്ചയത്തിന് ശേഷം മാളവികയുടെ വിവാഹ ഒരുക്കങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാളവികയുടെയും വിവാഹ നിശ്ചയം നടന്നിരിക്കുകയാണ്.

ഒപ്പം തന്നെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളുടെയും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ചേട്ടൻ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക ഹൽദി ചടങ്ങിനായി വേദിയിലേക്ക് എത്തിയത്. സിംപിൾ ലഹങ്കയിൽ അതീവ സുന്ദരിയായാണ് മാളവിക ഹൽദി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ക്രീം നിറത്തിലുള്ള ഓർ​ഗൻസ ലഹ​ങ്കയിൽ മെറൂൺ നിറത്തിലുള്ള പൂക്കൾ തുന്നിച്ചേർത്തതാണ് മാളവികയുടെ ​ഹൽദി ഡ്രസ്. ലഹങ്കയ്ക്ക് ചേരുന്ന വെളുത്ത നിറത്തിലുള്ള ചോക്കറും വളകളും കമ്മലും മാളവിക ധരിച്ചിരുന്നു. ഒന്നു കൂടി ഭം​ഗി കൂട്ടാനായി മുലപ്പൂവും തലയിൽ ചൂടിയിട്ടുണ്ട്.

കാഴ്ച്ചയിൽ അതീവ സുന്ദരിയായ മാളവിക ചേട്ടനോടൊപ്പം ഒരു രാജകുമാരിയെപോലെയാണ് വേദിയിലേക്ക് എത്തിയത്. പാർവതിയും കാളിദാസിന്റെ ഭാവിവധുവുമെല്ലാം ഒപ്പമുണ്ട്. കാളിദാസും മറ്റുള്ളവരും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. സഹോദരിയുടെ വിവാഹ ചടങ്ങിൽ അതീവ സന്തോഷവാനായി കാര്യങ്ങൾ ഓടി നടന്ന് ശ്രദ്ധിക്കുന്ന കാളിദാസിനെയും പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ജയറാമിന്റെ ഫാൻസ് പേജുകളിലാണ് മാളവികയുടെ ​ഹൽദി ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടത്. സുമം​ഗലിയാകാൻ പോകുന്ന ചക്കിക്ക് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആശംസകൾ നേരുന്നുണ്ട്.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന കാര്യം ചക്കി തുറന്ന് പറയുന്നത്, താര പുത്രി സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏവർക്കും നിരാശയാണ് ലഭിച്ചത് എങ്കിലും മാളവികയുടെ സന്തോഷ ജീവിതത്തിന് ആശംസകൾ നൽകുകയാണ് ആരാധകർ, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മാളവിക തന്റെ കാമുകന് പിറന്നാൾ ആശംസകൾ അറിയിച്ചത്.  വരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, ഒരു താര പുത്രനാണ് എന്ന രീതിയിലും ചില വാർത്തകൾ വന്നിരുന്നു. ഏതായാലും കൂടുതൽ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *