തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് മഞ്ജുവിനെ കുറിച്ച് സംസാരിച്ച് ദിലീപ് ! വാക്കുകൾ ശ്രദ്ധ നേടുമ്പോൾ കമന്റുകളുമായി ആരാധകർ !

ഒരു സമയത്ത് മലയാളികൾ ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന ഇഷ്ട താര ജോഡികളായിരുന്നു മഞ്ജുവും ദിലീപും. ഇവരുടെ പ്രണയവും വിവാഹവും മകളുടെ ജനനവും ശേഷം പതിനഞ്ച് വര്ഷം ഇവർ ഒരുമിച്ചുള്ള ജീവിതവും, പിന്നീടുള്ള വിവാഹ മോചനവും, കാവ്യയുമായുള്ള ദിലീപിന്റെ പുനർ വിവാഹവും എല്ലാം ഒരു സിനിമ കഥപോലെ തന്നെ മലയാളികൾക്ക് സുപരിചിതമാണ്. ദിലീപ് ഇപ്പോൾ തന്റെ മക്കൾക്കും ഭാര്യക്കുമൊപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ പവി കെയര്‍ ടേക്കര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. ഈ സിനിമയില്‍ ദിലീപിനൊപ്പം അഞ്ച് പുതുമുഖ നായികമാര്‍ മലയാളത്തിലേക്ക് എത്തുന്നുണ്ട്. അത്തരത്തില്‍ ദിലീപിനൊപ്പം തുടക്കം കുറിച്ച നടിമാരെ കുറിച്ച് സംസാരിക്കവെയാണ് മഞ്ജുവിനെ കുറിച്ചുള്ള ചോദ്യവും വന്നത്.

ശേഷം ഒരുമടിയും കൂടാതെ മഞ്ജുവിനെ കുറിച്ച് അദ്ദേഹം സംസാരിച്ചുതുടങ്ങി, ‘ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് ഞാന്‍ ആദ്യമായി മഞ്ജുവിനെ കണ്ടത്. സല്ലാപം എന്ന ചിത്രത്തിന് വേണ്ടി, ലോഹിതദാസ് സര്‍ ആണ് പരിചയപ്പെടുത്തിയത്. മഞ്ജുവിനെ ഒറ്റയ്ക്ക് കാണുമ്പോള്‍ നല്ല പൊക്കമൊക്കെ തോന്നുമല്ലോ. അപ്പോള്‍ ഞാന്‍ അറിയാത്ത മട്ടില്‍ സാറിന്റെ അടുത്ത് പോയി, ‘സാറേ എനിക്ക് പൊക്കം ഉണ്ടോ’ എന്ന് ചോദിച്ചുവത്രെ. ആ സിനിമയില്‍ നിന്നാണ് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറിയത് എന്നും ദിലീപ് പറയുന്നു.

എന്നാൽ അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് വരുന്നത്, നല്ല അഭിനയം, ഉള്ളിലെ കള്ളത്തരങ്ങൾ മുഖം വിളിച്ചുപറയുന്നു, മഞ്ജുവിനെ കുറിച്ച് പറയാൻ നിങ്ങൾക്ക് യോഗ്യതയില്ല എന്നിങ്ങനെയുള്ള കമന്റുകളാണ് ദിലീപിന്റെ ഈ വീഡിയോക്ക് ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപ് ഇപ്പോഴും ആ കേസിന്റെ പുറകെയാണ്. നിങ്ങളെ ഒരുപാട് ചിരിപ്പിച്ച ഞാനിപ്പോൾ കുറെ നാളുകളായി കരയുകയാണ് എന്നാണ് ദിലീപ് പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *