എന്താടോ നിങ്ങളുടെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ ആയുധങ്ങളൊക്കെ, ഇതൊക്കെ ഞങ്ങളുടെ പണിസാധനങ്ങളാ രാജാവേ… ടൂൾസ്, ടൂൾസ് ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി തുറന്ന് ആളാണ്, ഇപ്പോഴിതാ ആയുധങ്ങൾ ആലത്തൂരിലെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ വഴിയിൽ ഉപേക്ഷിക്കുന്ന സി.സി.ടി.വി. ദൃശ്യം പുറത്തുവന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഫ്ളക്‌സ് ബോര്‍ഡ് കെട്ടാനുപയോഗിച്ച പണിയായുധങ്ങളെന്ന് എല്‍.ഡി.എഫ്. വിശദീകരിച്ചത് ശരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദൃശ്യങ്ങളിലുള്ള വ്യക്തികളെയും വാഹനയുടമയെയും ചോദ്യം ചെയ്ത് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായും ദുരൂഹതയില്ലെന്നും സി.ഐ. ടി. ശശികുമാര്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ഈ വിഷയത്തെ പരിഹസിച്ച് ശ്രീജിത്ത് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, എന്താടോ നിങ്ങളുടെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ ആയുധങ്ങളൊക്കെ, “ഇതൊക്കെ ഞങ്ങളുടെ പണിസാധനങ്ങളാ രാജാവേ… ടൂൾസ്, ടൂൾസ്.. ഫ്ലക്സ് ബോർഡ് വയ്ക്കാനുള്ള ആയുധങ്ങളുമായി ആലത്തൂരിലേക്ക് നീങ്ങുന്ന സഹാവ് കട്ടപ്പ.. എന്നിങ്ങനെ പോകുന്നു കുറിപ്പുകൾ, അതുപോലെ തന്നെ ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തി എന്നാ വിഷയവും ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്.
ഇതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചത് ഇങ്ങനെ, ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
ഇതിനെ പരിഹസിച്ചും ശ്രീജിത്ത് കുറിപ്പ് പങ്കുവെച്ചിരുന്നു, ശിവനൊപ്പം പാപ്പി ചേർന്നാൽ ശിവൻ പാപ്പി. പാപ്പിക്കൊപ്പം ശിവൻ ചേർന്നാൽ പാപ്പിനിശ്ശേരി. പാപ്പിക്ക് ശിവനെ അറിയില്ലെങ്കിൽ ശിവൻ പാപ്പിയോട് ചോദിക്കണം ശിവൻ ആരാണെന്ന്. ശിവന് ജാവദേക്കറെ അറിയില്ലെങ്കിൽ ജാവദേക്കർ ശിവനോട് ചോദിക്കണം പാപ്പി ആരാണെന്ന്. ടാസ്കി വിളിച്ച് എന്നെ രക്ഷിക്കെടാ… എന്നാണ് ശ്രീജിത്ത് കുറിച്ചത്..
Leave a Reply