നവക്യൂബളാ ബസ്സ് ! മൂല്യവും കൂടിയില്ല, മ്യൂസിയത്തിലും എത്തിയില്ല, ടൂറിസവും നടന്നില്ല, ജ്യോതിയും വന്നില്ല, തീയും വന്നില്ല ! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ !

കുറച്ച് നാളുകൾക്ക് മുമ്പ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ബസ് ആയിരുന്നു നവകേരള പദ്ധതിയുടെ ആവശ്യത്തിനായി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും യാത്ര ചെയ്യാൻ വാങ്ങിയ ബസ്. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്റെ ബസ് വാങ്ങിയത്. അതുകൊണ്ട് തന്നെ ഈ ബസ് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് നവകേരള യാത്രയും ഒപ്പം ഈ ബസും ഏറെ ചർച്ചയായി മാറിയത്.

നവകേരള യാത്രക്ക് ശേഷം ഈ ബസ് എന്ത് ചെയ്യുമെന്ന ചോദ്യത്തിനും സർക്കാരിന് അന്ന് കൃത്യമായ മറുപടി ഉണ്ടായിരുന്നു. ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന ഉണ്ട് എന്നായിരുന്നു ആ മറുപടി, വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നുമായിരുന്നു മന്ത്രിമാരുടെ പ്രതികരണം.

ഇപ്പോഴിതാ അതിനു ശേഷം മാസങ്ങൾ പിന്നിട്ടിട്ടും ബസിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആവാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, “നവക്യൂബളാ ബസ്സ്. മൂല്യവും കൂടിയില്ല. മ്യൂസിയത്തിലും എത്തിയില്ല. ടൂറിസവും നടന്നില്ല. ജ്യോതിയും വന്നില്ല. തീയും വന്നില്ല” എന്നാണ് പരിഹാസ രൂപേണ അദ്ദേഹം കുറിച്ചിരിക്കുന്നത്.

അന്നും അദ്ദേഹം സമാനമായ രീതിയിൽ ഈ ബസിനെ വിമർശിച്ചും പരിഹാസ പോസ്റ്റ് പങ്കുവെച്ചിരുന്നു, “രഥവും സിംഹാസനവും ഇനി മ്യൂസിയത്തിനു സ്വന്തം”. എന്നായിരുന്നു. അതിനു നിരവധി കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്, ഇതു കാണാനാണോ ജനങ്ങൾ ഒഴുകി എത്തുമെന്ന് പറഞ്ഞത്.., ദൈവ ആസനങ്ങൾ പതിഞ്ഞ ക്ലോസെറ്റ് അല്ലെ.തലസ്ഥാനത് ചില്ലിട്ടു മ്യൂസിയത്തിൽ വെച്ചാൽ അതിന്റ പുണ്യം കേരളജനതക്ക്‌ മൊത്തം ഉണ്ടാകും. അനുഗ്രഹമായി നവകേരളം ഉടനെ ഉണ്ടാകും.. ഇനി വേണ്ടത് നമുക്ക് 21 പ്രതിഷ്ഠയും കുടിയിരുത്താൻ ഒരു അമ്പലവുമാണ്. എല്ലാം നടക്കും.. അവതാരപുരുഷൻ നമ്മുടെ കൂടെ ഉണ്ടല്ലോ എന്നായിരുന്നു കമന്റുകൾ.

അതേസമയം അന്ന് മുന്‍മന്ത്രി എ കെ ബാലന്‍ പറഞ്ഞപോലെ ചിലപ്പോള്‍ തലസ്ഥാനത്തുള്‍പ്പടെ കുറച്ചുദിവസം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചേക്കും എന്നായിരുന്നു. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ബസ് ഇപ്പോള്‍ തിരുവനന്തപുരം എസ്എപി ക്യാമ്പിലാണുള്ളത്. പുതിയ മന്ത്രിയാവും ഭാവി തീരുമാനം എടുക്കുക. വിഐപി പരിവേഷമുള്ള ബസ് സര്‍ക്കാരിന്‍റെ പ്രധാനപരിപാടികള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയോ എന്ന ചിന്തയും കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന് മുന്നിലുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *