പദ്മജ പോയി… ചിറ്റപ്പൻ പോയി… ചിഹ്നം പോയി…! ചിറ്റപ്പാ, ചിറ്റപ്പൻ എന്തിനാ ജാവദേക്കറെ കാണാൻ പോയത്? ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്, ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച്ച. അദ്ദേഹത്തെ പലരും വിമർശിക്കുവാൻ ‘ചിറ്റപ്പൻ’ എന്ന പദം ഉപയോഗിക്കുന്നുണ്ട്. മന്ത്രിയായിരിക്കുമ്പോള്‍ ബന്ധുവിന് ജോലി നല്‍കിയപ്പോഴാണ് ഇ പി ജയരാജനെ ചിറ്റപ്പന്‍ എന്ന പേര് വീണത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജയരാജനെ രൂക്ഷമായി വിമർശിക്കുകയാണ് ഉണ്ടായത്.

അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ,  ഇന്ന് ആരെ വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ള ആളുകളുമായുള്ള കൂട്ടുകെട്ട് സാധാരണഗതിയില്‍ ഉപേക്ഷിക്കേണ്ടതാണ്. സഖാവ് ജയരാജന്‍ ഇത്തരം കാര്യങ്ങളില്‍ വേണ്ടത്ര ജാഗ്രത കാണിക്കാറില്ല എന്നത് നേരത്തേ തന്നെ ഉള്ള അനുഭവമാണ്. അതിന്റെ ഭാഗമായി കേരളത്തില്‍ ഏറ്റവുമധികം സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ഇതിന്റെ സാക്ഷിയായി വരാന്‍ കഴിഞ്ഞുവെന്നത് നാം കാണേണ്ടതുണ്ട് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശിവനൊപ്പം പാപ്പി ചേർന്നാൽ ശിവൻ പാപ്പി. പാപ്പിക്കൊപ്പം ശിവൻ ചേർന്നാൽ പാപ്പിനിശ്ശേരി. പാപ്പിക്ക് ശിവനെ അറിയില്ലെങ്കിൽ ശിവൻ പാപ്പിയോട് ചോദിക്കണം ശിവൻ ആരാണെന്ന്. ശിവന് ജാവദേക്കറെ അറിയില്ലെങ്കിൽ ജാവദേക്കർ ശിവനോട് ചോദിക്കണം പാപ്പി ആരാണെന്ന്. ടാസ്കി വിളിച്ച് എന്നെ രക്ഷിക്കെടാ… എന്നാണ് ശ്രീജിത്ത് കുറിച്ചത്..

അതുപോലെ തന്നെ, ചിറ്റപ്പാ, ചിറ്റപ്പൻ എന്തിനാ ജാവദേക്കറെ കാണാൻ പോയത്? ഉത്തമാ, അയാളെ നമ്മുടെ പാർട്ടിയിൽ കൊണ്ടുവരാനാണ് ഞാൻ ശ്രമിച്ചത്. ചിറ്റപ്പൻ കാണിക്കുന്ന ചെ-റ്റത്തരത്തിന് ഞാനെന്തു സ്വയം വിമർശനം നടത്താനാണ്?.. ആക്കുളത്തെ ഫ്ലാറ്റിൽ ചായകുടി കഴിഞ്ഞ ശേഷം പ്രകാശ്ജി ചിറ്റപ്പൻജിയോട്.. “പോരുന്നോ എന്റെ കൂടെ.. പദ്മജ പോയി… ചിറ്റപ്പൻ പോയി… ചിഹ്നം പോയി… എന്നിങ്ങനെയുള്ള പരിഹാസ ട്രോളുകളാണ് ശ്രീജിത്ത് പങ്കുവെക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *