കന്നിയാത്രയിൽ നവക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ! ബസ്സിനു വരെ അറിയാം ഇവിടെ പിൻവാതിൽ പ്രവേശനം മാത്രമേ പറ്റൂ എന്ന് ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ആളാണ്. ഇപ്പോഴതാ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ അതിന്റെ ഡോർ പൊളിഞ്ഞു പോയതിനെ പരിഹസിച്ച് അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, കന്നിയാത്രയിൽ നവക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ, “ബസ്സിനു വരെ അറിയാം ഇവിടെ പിൻവാതിൽ പ്രവേശനം മാത്രമേ പറ്റൂ എന്ന്.”.

ഇതുപോലെ ഇതിനുമുമ്പും അദ്ദേഹം നവകേരള ബസിനെ പരിഹസിച്ച് പല കുറിപ്പുകൾ പങ്കുവെച്ചിരുന്നു, നവക്യൂബളാ ബസ്സ്. മൂല്യവും കൂടിയില്ല. മ്യൂസിയത്തിലും എത്തിയില്ല. ടൂറിസവും നടന്നില്ല. ജ്യോതിയും വന്നില്ല. തീയും വന്നില്ല” എന്നാണ് പരിഹാസ രൂപേണ അദ്ദേഹം കുറിച്ചിരിക്കുന്നത്. അന്നും അദ്ദേഹം സമാനമായ രീതിയിൽ ഈ ബസിനെ വിമർശിച്ചും പരിഹാസ പോസ്റ്റ് പങ്കുവെച്ചിരുന്നു, “രഥവും സിംഹാസനവും ഇനി മ്യൂസിയത്തിനു സ്വന്തം”. എന്നായിരുന്നു. അതിനു നിരവധി കമന്റുകളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്, ഇതു കാണാനാണോ ജനങ്ങൾ ഒഴുകി എത്തുമെന്ന് പറഞ്ഞത്..,

ദൈവ ആസനങ്ങൾ പതിഞ്ഞ ക്ലോസെറ്റ് അല്ലെ.തലസ്ഥാനത് ചില്ലിട്ടു മ്യൂസിയത്തിൽ വെച്ചാൽ അതിന്റ പുണ്യം കേരളജനതക്ക്‌ മൊത്തം ഉണ്ടാകും. അനുഗ്രഹമായി നവകേരളം ഉടനെ ഉണ്ടാകും.. ഇനി വേണ്ടത് നമുക്ക് 21 പ്രതിഷ്ഠയും കുടിയിരുത്താൻ ഒരു അമ്പലവുമാണ്. എല്ലാം നടക്കും.. അവതാരപുരുഷൻ നമ്മുടെ കൂടെ ഉണ്ടല്ലോ എന്നായിരുന്നു കമന്റുകൾ. നിരവധി പരിഹാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ  1.15 കോടിയുടെ നവകേരള ബസ് ഇപ്പോൾ ബം​ഗളൂരു-കോഴിക്കോട് റൂട്ടിൽ യാത്ര തുടങ്ങിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *