
ജാസ്മിന്‍ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും ! ഗായത്രി സുരേഷ് !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ഏറെ ചർച്ചയാകുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏറെ വിമർശകർ ഉണ്ടെങ്കിലും അതിലും ആരാധകരുമുണ്ട്, ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാത്ഥികളിൽ ഒരാളാണ് ജാസ്മിൻ. ഇപ്പോഴിതാ ജാസ്മിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടി ഗായത്രി സുരേഷ്. ജാസ്മിന്‍ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാന്‍ ആ കുട്ടിക്ക് പറ്റും എന്നാണ് ഗായത്രി പറയുന്നത്. തന്നെയും ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു, പക്ഷെ പോകാതിരിക്കാന്‍ കാരണമുണ്ട് എന്നും ഗായത്രി പറയുന്നുണ്ട്.
ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഈ സീസൺ കാണുന്നുണ്ട്, വളരെ രസകമാരി തോന്നുന്നു. അതിൽ ജിന്റോ ചേട്ടനെയും ജാസ്മിനെയും ഇഷ്ടമാണ്. നന്ദന സ്മാര്‍ട്ടാണ്. എന്തും പറയാന്‍ ധൈര്യമുള്ള ആളായാണ് ഫീല്‍ ചെയ്യുന്നത്. ജാസ്മിന്‍ വളരെ ഇന്റലിജന്റായ വ്യക്തിയാണ്. ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ഈ കുട്ടിക്കെന്ന് എപ്പോഴും വിചാരിക്കും. മറ്റുള്ളവരെപ്പോലെ അല്ല ആ കുട്ടിക്ക് ഒരു കാര്യം മനസിലാക്കി പെട്ടെന്ന് സ്വിച്ച് ചെയ്യാന്‍ പറ്റുന്നു. പറയുന്ന പോയന്റുകള്‍ കിറു കൃത്യമാണ്. എത്ര അടി കിട്ടിയാലും പറയാനുള്ളത് പറഞ്ഞിരിക്കും.

ജാസ്മിൻ ഒരു പരാജിതയാകുമെന്ന് ഞാൻ കരുതുന്നില്ല. 23 വയസേ ഉള്ളൂ. 30 വയസൊക്കെ എത്തിയാല്‍ എന്തായിരിക്കുമെന്ന് താന്‍ ആലോചിക്കാറുണ്ട്. വൃത്തി വളരെ സെന്‍സിറ്റീവായ വിഷയമാണ്. അവിടെ സത്യത്തിൽ എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല. ഒരാളെ വൃത്തിയുടെ കാര്യം പറഞ്ഞ് കളിയാക്കിയാല്‍ വീഴ്ത്താന്‍ എളുപ്പമാണ്. വളരെയധികം മാനസികമായി തളര്‍ത്തും. ആവശ്യമുള്ള കാര്യത്തില്‍ വൃത്തിയുണ്ടോ എന്ന് നോക്കണം.
അതുപോലെ സ്വന്തമായി ചെരിപ്പ് ഇടാതെ നടക്കാനാണ് ഇഷ്ടമെങ്കില്‍ ഇടാതെ നടന്നോട്ടെ. ചിലപ്പോള്‍ പ്രകൃതിയുമായി ബന്ധമുള്ള ആളായിരിക്കും. പക്ഷെ ഇത് ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടാകരുത്, എന്നെ മുമ്പൊരിക്കൽ ബിഗ് ബോസിലേക്ക് പോകാൻ ആഗ്രഹമുണ്ട്. മുമ്പ് വിളിച്ചിട്ട് പോയില്ലെന്നും നടി പറയുന്നുണ്ട്.. മനോധൈര്യമില്ലാതെ പോയാല്‍ വീണ് പോകുമെന്നാണ് ഗായത്രി പറയുന്നത്.
Leave a Reply