മിസ്റ്റർ പിണറായി വിജയൻ, കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പായി, താങ്കൾക്ക് അത് തടയാൻ കഴിഞ്ഞോ ! ശ്രീജിത്ത് പണിക്കർ !

കേന്ദ്രം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളവും തമിഴ്‌നാടും വിമർശനം രേഖപ്പെടുത്തിയിരുന്നു, അടിവരയിട്ട് പറയുന്നു, കേരളത്തിൽ  പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാൻ പോകുന്നില്ല എന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് അദ്ദേഹം ഇതിനോട് പ്രതികരിച്ചിരുന്നത്.

ഇപ്പോഴിതാ മുഖ്യമന്ത്രിയെ പരിഹസിച്ചുകൊണ്ട് ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, മിസ്റ്റർ പിണറായി വിജയൻ, കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പായി. താങ്കൾക്ക് അത് തടയാൻ കഴിഞ്ഞോ?.. അതേയ് അണ്ണാ, അണ്ണൻ ഇനി എത്ര ബലമായി അടിവരയിട്ട് പറഞ്ഞാലും ശരി, കേന്ദ്രവിജ്ഞാപനം വന്നതോടെ കേരളത്തിൽ ഉൾപ്പടെ പൗരത്വ ഭേദഗതി നിയമം നടപ്പായിക്കഴിഞ്ഞു. പൗരത്വം വേണ്ടവർക്ക് അപേക്ഷിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ട് “അമ്മാതിരി കമന്റൊന്നും വേണ്ട കേട്ടോ… എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

അതുപോലെ കേന്ദ്രം പുറത്തിറക്കിയ ഭാരത് റൈസിനെ മറികടക്കാൻ കേരളം കൊണ്ടുവന്ന കെ റൈസിനെയും അദ്ദേഹം പരിഹസിച്ചു, “ഒരു കിലോ അരിക്ക് പതിനഞ്ച് രൂപ നഷ്ടം സഹിച്ചാണ് വിതരണം ചെയ്യുന്നത്, എന്നിട്ടോ.. കേന്ദ്രത്തോട് പറയും അതിന്റെ പൈസ കൂടി താടേ‌ എന്ന്. എങ്കിൽ പിന്നെ കേന്ദ്രം നഷ്ടം സഹിക്കുന്നു എന്നങ്ങ്‌ പറഞ്ഞാൽ പോരേ മൊതലാളീ.. എന്നാണ് അദ്ദേഹം കുറിച്ചത്… അതുപോലെ തന്നെ പിറ്റ്ബുൾ, റോട്ട്‌വൈലർ, ബുൾഡോഗ് നായകളുടെ ഇറക്കുമതിയും വില്പനയും നിയന്ത്രിക്കാൻ കേന്ദ്രം. ഉടൻ വരുന്നൂ, കെ പിറ്റ്ബുൾ എന്നും കുറച്ച് നായകളുടെ ചിത്രങ്ങൾക്ക് ഒപ്പം അദ്ദേഹം കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *