പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം, കേരളത്തിലും ഇത് നടപ്പിലാക്കും ! കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ല ! കെ സുരേന്ദ്രൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായി കഴിഞ്ഞു. കേരളവും തമിഴ്‌നാടും നിയമം നടപ്പാകില്ല എന്ന് പറയുന്നുണ്ടെങ്കിലും ഈ നിയമത്തിൽ നിന്നും ഒരു സംസ്ഥാനങ്ങൾക്കും വിട്ടുനിൽക്കാൻ കഴിയില്ല എന്നതാണ് വാസ്തവം, എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. കേരളത്തിലും സിഎഎ നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട. സി എ എ യുടെ പേരിൽ എൽ ഡി എഫും യു ഡി എഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്നു.

ഈ നിയമം നടപ്പാക്കാൻ പോകുന്നത് ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല. നാല് വോട്ട് കിട്ടാൻ കബളിപ്പിക്കുന്നു. പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ്. സി എ എ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ കാണിക്കുന്നത് വഞ്ചന. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിൽ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനിൽ അടക്കം മുസ്ലീം വിഭാഗം മതത്തിൻ്റെ പേരിൽ പീഡനം നേരിടുന്നില്ല. സുരേഷ് ഗോപി പ്രചാരണത്തിൽ ആള് കുറവെന്ന് അല്ല പറഞ്ഞതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ, തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്.

കേരളത്തിൽ ഇത് നടക്കില്ല, നടത്തിപ്പിക്കില്ല . തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ് എന്നും മുഖ്യമന്ത്രി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *