‘എന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിയുടെ മകളും അകത്താകും ! ഇത് കളി വേറെയാണ് !! പൊതുവേദിയിൽ വെല്ലുവിളിച്ച് സാബു എം. ജേക്കബ് !

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം ട്വന്‍റി 20 പാര്‍ട്ടി പ്രസിഡന്‍റും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബിന്റെ വാക്കുകളാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെല്ലുവിളിയുമായിട്ടാണ് അദ്ദേഹം രംഗത്ത് വന്നത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അതിന് ഉതകുന്ന ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി.‘സ്വപ്ന സുരേഷിന്റെ കൈയ്യിലുള്ള ബോംബല്ലാ സാബുവിന്റേത് ഇത് ആറ്റം ബോംബാണ്’ – സാബു എം. ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ട്വന്‍റി 20 മഹാസംഗമത്തിലായിരുന്നു കിറ്റെക്സ് എംഡിയുടെ പ്രതികരണം.

പല രീതിയിലും എന്റെ പരിപാടി തടസപ്പെടുത്താൻ പലരും ശ്രമിച്ചു, ട്വന്റി20 യുടെ പരിപാടി തടസ്സപ്പെടുത്താൻ എം.എൽ.എ യും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയായി പോലീസ് സ്റ്റേഷനിലാണ്. പി.വി.ശ്രീനിജൻ എം.എൽ.എ ദ്രോഹം ചെയ്യുന്നതു മൂലമാണിതെന്നും സാബു ജേക്കബ് ആരോപിച്ചു. അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

മാധ്യമങ്ങൾ ഇതിനു മുമ്പ്  തന്നെ സി.പl.എമ്മാക്കി. അത് പോരാഞ്ഞിട്ട്  കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബി.ജെ.പിക്കാരൻ വന്ന് പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ലാ താന്‍. കെ.സുരേന്ദ്രനെ ഫോണിലൂടെ സംസാരിച്ചിട്ടില്ല, നേരിട്ട് ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി സാബു ജേക്കബ് മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *