എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലെന്താ, വിദേശത്തു പോയ വിദ്യാർത്ഥികളെ നമ്മൾ തിരിച്ചെത്തിക്കുക തന്നെ ചെയ്യും ! നമ്പർ വൺ ക്യൂബളം…! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

രാഷ്ട്രീയ നിരീക്ഷകനും സംവിധായകനുമായ ശ്രീജിത്ത് പണിക്കർ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പങ്കുവെക്കുന്ന പോസ്റ്റുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.  ഇപ്പോഴിതാ അത്തരത്തിൽ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ പണമില്ലെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തുറന്ന് പറച്ചിലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലും വിദേശത്തു പോയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നതാണ് നമ്പർ വൺ കേരളത്തിലെ സർക്കാർ എന്നാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസം.

ശ്രീജിത്ത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, എസ്എസ്എൽസി പരീക്ഷ നടത്താൻ കാശില്ലെങ്കിലെന്താ, വിദേശത്തു പോയ വിദ്യാർത്ഥികളെ നമ്മൾ തിരിച്ചെത്തിക്കുക തന്നെ ചെയ്യും. നമ്പർ വൺ ക്യൂബളം! ‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിലവ് ചുരുക്കുന്നതിൻറ ഭാഗമായി ഒരു നവകേരള പരീക്ഷ യാത്ര ആയാലോ എന്നൊരു ആലോചന ഇല്ലാതില്ല, പൗരപ്രമുഖരുടെ കൂടെ ഒരു പരീക്ഷ വിരുന്നും പിന്നെ വിശദമായൊരു പരിക്ഷ സദ്യയും നടത്താം. (ലളിതമായ ഒരു പരീക്ഷാക്കാലം). എന്നാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ.

എന്നാൽ അതേസമയം എസ്എസ്എല്‍സി ഐടി പരീക്ഷ, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പണം ഇല്ലെന്നും സ്‌കൂളുകളുടെ നിത്യ ചിലവിനുള്ള ഫണ്ട് ഉപയോഗിക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകുമ്പോള്‍ സ്‌കൂളുകള്‍ക്ക് ചെലവാകുന്ന പണം തിരികെ നല്‍കുമെന്നാണ് ഉത്തരവിലുളളത്. മുന്‍ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പില്‍ 21 കോടി രൂപയും വിഎച്ച്എസ്ഇക്ക് 11 കോടി രൂപയും എസ്എസ്എല്‍സി ഐടി പരീക്ഷയ്‌ക്ക് 12 കോടി രൂപയും ചെലവായി. 2022- 23 അധ്യയന വര്‍ഷം ആകെ പരീക്ഷ നടത്തിപ്പിന് ചെലവായ 44 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കുടിശികയായുള്ളത്. ഈ കുടിശിക നിലവിലുളളപ്പോഴാണ് പുതിയ നീക്കം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *