ഒരു സമയത്ത് നമ്മൾ ഏറെ വെറുത്തിരുന്ന വില്ലൻ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ഈ നടനെ ഓർമ്മയുണ്ടോ ! ടി എസ് കൃഷ്ണന് പിന്നീട് സംഭവിച്ചത് !

സിനിമ എന്ന മായിക ലോകത്ത് വീണവരും വിജയിച്ചവരും ഒരുപോലെയുണ്ട്, ചില സിനിമകൾ കാണുമ്പോൾ നമ്മളിൽ പലരും ശ്രദ്ധിക്കുന്ന അല്ലെങ്കിൽ വെറുക്കുന്ന ചില വില്ലൻ കഥാപാത്രങ്ങൾ ഉണ്ട്. അത്തരത്തിൽ നമ്മൾ ശ്രദ്ധിച്ച  പലരുടെയും പേര് പോലും നമുക്ക് ഓർമ കാണില്ല. പക്ഷെ എപ്പോഴും നമ്മുടെ മനസിൽ ആ മുഖം ഉണ്ടാകും. അത് പ്രത്യേകിച്ചും വില്ലൻ വേഷങ്ങൾ ആയാൽ ഒരിക്കലും മറക്കില്ല. അത്തരത്തിൽ ഒരു സമയത്ത് മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടനായിരുന്നു ടി എസ് കൃഷ്ണൻ.

ഒരു പക്ഷെ ആ പേര് പറ,ഞ്ഞാൽ  ആരും തന്നെ അറിയണമെന്നില്ല, പക്ഷെ ആളെ കണ്ടാൽ നമുക്ക് മനസിലാകും. പല സിനിമകളിലും  വളരെ ശക്തമായ പരുക്കനായ വില്ലൻ വേഷങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. നായകനെ നേരിടാൻ നിൽക്കുന്ന കരുത്തുറ്റ വില്ലൻ വേഷങ്ങളിൽ അന്ന് മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് ടി എസ് കൃഷ്ണൻ. 1963 ജൂലായ് 17 ആം തിയതി തൃശൂർ ജില്ലയിലെ എടമുട്ടത്താണ് ജനിച്ചതെങ്കിലും അദ്ദേഹം വളർന്നതും പഠിച്ചതും അമ്മയുടെ നാടായ കോഴിക്കോടായിരുന്നു.

അദ്ദേഹത്തി,ന്റെ ആദ്യ സിനിമ എം, കൃഷ്ണൻ നായരുടെ ചിത്രം ഉറക്കം വരാത്ത രാത്രികൾ ആയിരുന്നു, ആ സിനിമയിൽ ബാലനാടനായി അഭിനയിച്ച അദ്ദേഹം 1983 ൽ നാദം എന്ന ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നൈജീരിയയിൽ ജോലിക്ക് പോയ ഇദ്ദേഹം പിന്നീട് 1991ൽ ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ അങ്കിൾബണിലൂടെയാണ് സിനിമ മേഖലയിൽ സജീവമാകുന്നത്. തുടർന്നങ്ങോട്ട് 25 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.

അതുപോലെ അദ്ദേഹം സിനിമയിൽ ചെയ്തത് മുഴുവനും വില്ലൻ വേഷങ്ങൾ ആയിരുന്നു, മമ്മൂട്ടിയുടെ ജോണിവാക്കർ, ആ ചിത്രത്തിൽപ്രധാന വില്ലൻ സ്വാമിയുടെ അനിയനായിട്ട് മിന്നുന്ന പ്രകടനമാണ് ചിത്രത്തിൽ കൃഷ്‌ണൻ കാഴ്ചവെച്ചത്. മലയാള സിനിമയിൽ ഇന്നോളം നമ്മൾ കണ്ട വില്ലന്മാരിൽ സ്വാമിയുടെയും പിള്ളേരുടെയും സ്ഥാനം അതൊന്ന് വേറെതന്നെയാണ്. ശേഷം സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടേയും മിക്ക ഹിറ്റ് ചിത്രങ്ങളിലും കൃഷ്ണൻ പ്രധാന വില്ലൻ വേഷങ്ങളിൽ ഉണ്ടായിരുന്നു.

ഏറ്റവും ശ്രദ്ധനേടിയത് സുരേഷ് ഗോപിയുടെ കമ്മീഷണർ, പിന്നീട് ഏകലവ്യൻ, സിറ്റി പോലീസ്, മാഫിയ, ധ്രുവം, ഊട്ടിപ്പട്ടണം, മഹാനഗരം, രുദ്രാക്ഷം, ചുക്കാൻ, സൈന്യം, ദി കിംഗ്‌, ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത. ഇതിൽ 1995 ൽ സുനിൽ സംവിധനം ചെയ്ത ബാബുആന്റണി നായകനായ ‘ചന്ത’ എന്ന ചിത്രമാണ് അദ്ദേഹം അവസാനം ചെയ്‌തത്‌. എന്നാൽ അതിനു ശേഷം ഈ നടനെ പിന്നെ നമ്മൾ ആരും കണ്ടിരുന്നില്ല, അദ്ദേഹത്തെ ആരും ഓർത്തതുമില്ല, 1996 സെപ്റ്റംബർ 11 ന് , തന്റെ 33 ആം വയസ്സിൽ ഹൃദയസ്തംപനം മൂലം ആ നടൻ ഈ ലോകത്തുനിന്നും വിടപറയുകയായിരുന്നു.

ഒരു പക്ഷെ നമ്മ,ളിൽ ആരും അറിഞ്ഞു കാണില്ല, കാരണം അത്ര പ്രശസ്തിയുള്ള ആളൊന്നും അല്ലല്ലോ, നമ്മൾ എപ്പോഴും നായകന്മാരുടെ പുറകെയല്ലേ, സിനിമ ലോകം പോലും മറന്നു കളഞ്ഞ ഒരു നടൻ.. ഇപ്പോഴും ടിവിയിൽ കാണുന്ന എത്രയോ പഴയ ചിത്രങ്ങളിൽ നമ്മൾ ഈ മുഖം കാണാറുണ്ട്. പക്ഷെ ഈ വിയോഗം സിനിമ ലോകത്തിനു ഒരു തീരാ നഷ്ടം തന്നെയാണ്… പ്രണാമം…

Leave a Reply

Your email address will not be published. Required fields are marked *