തമിഴ് സിനിമ ചരിത്രത്തിൽ തന്നെ ഇത് ആദ്യം ! ഒരു വില്ലനെ നായകനാക്കി ആഘോഷിച്ച് തമിഴ് ജനത ! പ്രശംസകൾ ഏറ്റുവാങ്ങി ഫഹദ് ഫാസിൽ !

മലയാള സിനിമയിലെ യുവ താര നിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടനാണ് ഫഹദ് ഫാസിൽ. അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന പാൻ ഇന്ത്യൻ സ്റ്റാർ ആയി മാറിക്കഴിഞ്ഞു, ഒരേ സമയം വില്ലനായും നായകനായും തകർത്ത് അഭിനയിക്കുന്ന ഫഹദിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് ‘മാമന്നൻ’. തിയേറ്ററില്‍ ഓളം തീര്‍ത്ത ചിത്രം ഇപ്പോഴിതാ ഒ.ടി.ടിയില്‍ എത്തിയതോടെ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. മാമന്നന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി വടിവേലു ആണ് ചിത്രത്തിലെത്തിയത്. വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും വടിവേലു ഏറെ ശ്രദ്ധ നേടിയിരുന്നു.

കഥയുടെ പുതുമ കൊണ്ടും അഭിനേതാക്കളുടെ അഭിനയ മികവുകൊണ്ടും ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതേ വിജയമാണ് ഇപ്പോൾ ഒ.ടി.ടിയിലും ആവർത്തിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് വില്ലനായത്. ജൂണ്‍ 29ന് ആയിരുന്നു മാമന്നന്‍ തിയേറ്ററിലെത്തിയത്. ചിത്രം ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ ഫഹദ് ഫാസിലിന് വന്‍ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഇത് മലയാളികൾക്ക് അഭിമാന നിമിഷമാണ്, കാരണം തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഒരു വില്ലൻ കഥാപാത്രത്തെ ഇത്രയേറെ ആഘോഷിക്കുന്നത്. പ്രത്യേകിച്ച് തമിഴരില്‍ നിന്നും. പ്രകടനത്തില്‍ ഉദയനിധിയെയും, വടിവേലുവിനെയുമൊക്കെ ഫഹദ് വളരെ ദൂരം പിന്നിലാക്കിയെന്നാണ് പല പോസ്റ്റുകളും പറയുന്നത്. തങ്ങളുടെ ഹീറോയുടെ ആശയം മുന്നില്‍ നില്‍ക്കണം എന്ന് കരുതി പടം എടുക്കാനാണെങ്കില്‍ ഒരിക്കലും ഫഹദിനെ പ്രതിനായകനാക്കരുത് തുടങ്ങിയ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

അത് കൂടാതെ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രത്‌നവേല്‍ എന്ന കഥാപാത്രത്തെ തങ്ങളുടെ ജാതിയിലേക്ക് എടുത്ത് ചില എഡിറ്റിംഗുകളും വൈറലാകുന്നുണ്ട്. ജാതി സംഘടനകളും, ജാതി രാഷ്ട്രീയവും ശക്തമായ തമിഴകത്ത് ഇത്തരം വീഡിയോകളാണ് വൈറലാകുന്നത്. പ്രത്യേകിച്ച് തമിഴകത്തെ മുന്‍ജാതി വാദികളാണ് ഇത്തരം വീഡിയോകള്‍ക്ക് പിന്നില്‍ എന്നതാണ് ചര്‍ച്ചയാകുന്നത്. ജാതിയെ വാഴ്ത്തുന്ന പാട്ടുകളില്‍ ഫഹദിന്റെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോകള്‍ വൈറലാവുകയാണ്. ചിത്രത്തിലെ ജാതി ചര്‍ച്ചകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്. ഏതായാലും ട്വിറ്ററിൽ ഇപ്പോൾ തരംഗമായി മാറുകയാണ് ഫഹദ് ഫാസിൽ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *