മക്കളെ, അമ്മമാര്‍ ജീവിച്ചിരിക്കുന്ന സമയത്ത് നമ്മള്‍ ഒരിക്കലും അവരെ വിഷമിപ്പിക്കരുത് ! നിറകണ്ണുകളോടെ മേജർ രവി !

നടനായും സംവിധായകനായും മലയാളികൾക്ക് വളരെ സുപരിചിതനായ ആളാണ് മേജർ രവി. അതിലുപരി അദ്ദേഹം രാജ്യത്തിനുവേണ്ടി സേവനമർപ്പിച്ച ആർമി മേജർ കൂടിയായിരുന്നു, ഇപ്പോഴിതാ ഇതിനുമുമ്പ് അമൃത ടിവിയിലെ അമ്മയും മകളുമെന്ന പരിപാടിയിൽ പങ്കെടുക്കവെ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്, അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, എന്റെ അമ്മക്ക് അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസമേയുള്ളു, പക്ഷെ അമ്മ എല്ലാവർക്കും വളരെ ഇഷ്ടമുള്ള വ്യക്തിയായിരുന്നു.

അമ്മയെ കുറിച്ച് എപ്പോൾ പറഞ്ഞാലും കരഞ്ഞുപോകും.  അമ്മയുള്ളപ്പോള്‍ മദ്രാസില്‍നിന്ന് വരുമ്പോഴെല്ലാം വീടിന്‍റെ ഗെയിറ്റ് തുറന്നാണ് കിടക്കാറ്. വീട്ടിലേക്കെത്താറാകുമ്പോള്‍ ഒരു നാരങ്ങാവെള്ളം കിട്ടിയിരുന്നെങ്കിലെന്ന് മനസ്സില്‍ വിചാരിക്കും. തന്നെ സ്വീകരിച്ച്, ബാഗുമെടുത്ത് അകത്തേക്ക് പോകുന്ന അമ്മ, താന്‍ പറയാതെ തന്നെ നാരങ്ങാവെള്ളവുമായി വരും. അതുപോലെതന്നെ, മറ്റൊരവസരത്തില്‍ വീട്ടിലേക്ക് വരുമ്പോള്‍ ഒരു ചായ കിട്ടിയെങ്കിലെന്ന് മനസ്സില്‍ ആഗ്രഹിച്ചു. അദ്ഭുതകരമായ കാര്യമെന്തെന്നാല്‍ വീട്ടിലെത്തിയ ഉടനെ അമ്മ ചായയുമായി വന്നു, താന്‍ പറയാതെ തന്നെ. ഇതാണ് ഒരു അമ്മയുടെ ടെലിപ്പതിയെന്ന് മേജര്‍ രവി.

അമ്മയുമൊത്തുള്ള എന്റെ അവസാനത്തെ ഓണം ഒരിക്കലും മറക്കാൻ കഴിയില്ല, 2004ലെ ഓണത്തിന് അമ്മ വിളിച്ചു, മോനെ മക്കളെയും കൂട്ടി ഓണത്തിന് വരാൻ പറഞ്ഞു, പക്ഷെ ഞാൻ ദേഷ്യപ്പെട്ടു, എന്റെ ആകിയയിൽ കാശില്ല ഞാൻ വരുന്നില്ല എന്നു പറഞ്ഞു വഴക്കിട്ടു, ഫോണ്‍ വയ്ക്കാന്‍ നേരത്ത് അമ്മ പറഞ്ഞു- ‘മോനേ, ഞങ്ങളൊക്കെ വയസ്സായി ഇരിക്കുകയല്ലേ. അടുത്ത ഓണത്തിനൊക്കെ ഉണ്ടാകുമോ എന്നറിയില്ല.’ ഇതു കേട്ട് താന്‍ പിന്നെയും അങ്ങോട്ട് ഷൌട്ട് ചെയ്തെന്നും ‘അടുത്ത ഓണത്തിനുണ്ടാകുമോ എന്നത് അമ്മയല്ലല്ലോ തീരുമാനിക്കുന്നത്, അത് ദൈവം നിശ്ചയിച്ചുകൊള്ളുമെന്നും പറഞ്ഞു.’ ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ തനിക്ക് ആകെ വിഷമമായെന്നും പിറ്റേന്നുതന്നെ കുടുംബമൊത്ത് നാട്ടിലേക്ക് ഓണമാഘോഷിക്കാന്‍ പോയെന്നും മേജര്‍ രവി ഓര്‍ക്കുന്നു.

അതെല്ലാം കഴിഞ്ഞ് ഒരു ദിവസം അമ്മ വിളിച്ചു, അപ്പോൾ ഞാൻ എന്തോ തിരക്കിൽ നിൽക്കുകയാണ്, ആ ഞാൻ നാളെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചു, അന്നൊക്കെ ലാന്‍റ് ലൈന്‍ ആയതിനാല്‍ രാത്രിയില്‍ വിളിക്കാമെന്നു കരുതിയിരിക്കും. പിന്നീട് സമയം വൈകുമ്പോള്‍ അമ്മ ഉറങ്ങിക്കാണുമെന്ന് കരുതി വിളിക്കില്ല, അങ്ങനെ അത് മൂന്നാലു ദിവസം നീണ്ടുപോയി, അങ്ങനെ ഒരു ദിവസം രാത്രി എന്റെ ഫോൺ നിക്കാതെ വിളി വന്നു, ‘അമ്മ പോയി എന്നായിരുന്നു ആ വാർത്ത. ആ ആറു ദിവസം എന്തുകൊണ്ട് താന്‍ അമ്മയെ വിളിച്ചില്ലയെന്ന കുറ്റബോധം ഉള്ളില്‍ കിടക്കുന്നതിനാല്‍ താന്‍ എല്ലാ കുട്ടികളോടും പറയുന്നതിതാണെന്ന് മേജര്‍ രവി- എല്ലാ ദിവസവും നിങ്ങള്‍ സ്കൂളിലും മറ്റും പോകുന്നതിന് മുന്‍പ് അമ്മമാരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ കൊടുത്ത് ‘അമ്മേ ഞാന്‍ പോയിട്ടുവരട്ടേ’ എന്നു പറഞ്ഞിട്ടു വേണം പോകാനെന്നും അവരുടെ സ്നേഹത്തിന്‍റെ ഊഷ്മളത നമ്മള്‍ അനുഭവിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *