എന്റെ രാധികക്ക് ഇന്ന് പിറന്നാൾ ! എന്റെ സ്വത്തിന്റെ പാതി അവളുടെ പേരിലാണ് ! എന്റെ എല്ലാം അവളാണ് ! സുരേഷ് ഗോപി പറയുന്നു !

താര പത്നിമാരിൽ മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ ആളാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക. എപ്പോഴും ഒരു നിറഞ്ഞ ചിരിയോടെയാണ് നമ്മൾ രാധികയെ കാണാണാറുള്ളത്, രാധിക ഒരു അസാധ്യ ഗായിക കൂടിയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരപത്നിയുടെ ജന്മദിനം. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹ ശേഷം നടക്കുന്ന ആദ്യ പിറന്നാളെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. കുടുംബത്തിനൊപ്പമായിരുന്നു രാധികയുടെ ജന്മദിനാഘോഷം.

എന്നത്തേയും പോലെ സുരേഷ് ഗോപിയ്‌ക്കും, ഭാഗ്യ സുരേഷിനും മരുമകൻ ശ്രേയസിനുമൊപ്പം കേക്ക് മുറിക്കുന്ന രാധികയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മരുമകൻ ശ്രേയസ് തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിറന്നാളാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. അമ്മ എന്നതിന് പകരം ‘അമ്മക്കുട്ടി’ എന്നാണ് ശ്രേയസ് രാധികയെ സ്‌റ്റോറിയില്‍ വിശേഷിപ്പിച്ചത്. ‘ജന്മദിനാശംസകള്‍ അമ്മക്കുട്ടി’ എന്ന അടിക്കുറിപ്പോടെയാണ് ശ്രേയസ് സ്‌റ്റോറിയിട്ടത്.

സുരേഷ് ഗോപി പലപ്പോഴും രാധിക്കട്ടെ കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ എല്ലാം വളരെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അടുത്തിടെ നടൻ ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം കൊടുക്കുന്ന വാർത്ത ഞാൻ കണ്ടപ്പോൾ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും. മക്കളെ വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാൻ നാടുനീളം സിനിമ ചെയ്തു നടന്നപ്പോൾ അവളാണ് കുടുംബം നോക്കിയത്. പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത്.

സത്യത്തിൽ ഈ ജനങ്ങൾക്ക് എന്നെക്കാളും ഇഷ്ടം അവളോടും ആ വീടിനോടുമായിരുന്നു, ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവൾക്ക് ഇനി ശമ്പളമായി ഞാൻ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ ഞങ്ങൾ തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, അദ്ദേഹം പറയുന്നു. രാധികക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *