പല സമയത്ത് ലിസ്സി എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്, വയ്യാതിരുന്നപ്പോൾ എനിക്ക് വേണ്ടി പൂജ ചെയ്യിപ്പിച്ചു, അത്രയും എന്നെ കെയർ ചെയ്ത ലിസ്സിയുമായി ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുകയായിരുന്നു ! മേജർ രവി പറയുന്നു !

മലയാള സിനിമ രംഗത്ത് നടനായും സംവിധായകനായും തിളങ്ങിയിട്ടുള്ള മേജർ രവി രാജ്യം ബഹുമാനിക്കുന്ന ആർമി ഓഫീസർ കൂടിയായിരുന്നു, അദ്ദേഹം ഇപ്പോഴിതാ കൗമുദി ടിവിയുടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമ ജീവിതത്തെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും പറഞ്ഞിട്ടുള്ള വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പ്രിയദർശൻ സാർ എന്റെ ഗുരുവാണ്. ഞാനും പ്രിയേട്ടനും വളരെ അടുപ്പമുള്ളവാരാന്, അതുകൊണ്ട് തന്നെ അതേ സ്വാതന്ദ്ര്യത്തിന്റെ പേരിൽ ഞങ്ങൾ പല കാര്യങ്ങളിലും വഴക്ക് ഇടാറുണ്ട്.

പരസ്പരം തെറ്റുകൾ ചൂണ്ടിക്കാണിച്ച് സഹകരിക്കാറുണ്ട്, അത് ഞങ്ങൾക്ക് അത്രയും അടുപ്പം ഉള്ളതിന്റെ പേരിലാണ്, അദ്ദേഹം തെറ്റ് ചെയ്‌താൽ ഞാനത് തുറന്നുപറയും. ഒരിക്കലും അതിനെ ന്യായീകരിക്കാൻ നിൽക്കാറില്ല. കാരണം അദ്ദേഹം തെറ്റ് തിരുത്തണം. അതിനുവേണ്ടിയാണ്. അതുപോലെ തന്നെയാണ് ലാലിൻറെ ഭാര്യ സൂചിയും നടി ലിസ്സിയുമായും എനിക്ക് നല്ല സൗഹൃദമുണ്ട്. ഞങ്ങൾ അത്രയും നല്ല സുഹൃത്തുക്കളാണ്. ഇവർക്ക് ഞാൻ ഒരു സഹോദരതുല്യനും. കീർത്തിചക്ര സിനിമ ചെയ്യുന്ന സമയത്ത് ഞാൻ ഒരിക്കലും മറക്കാത്ത വ്യക്തികളാണ് ഇവർ രണ്ടാളും. അതിൽ ലിസി കൂടുതൽ ഇൻവോൾവ്ഡായിരുന്നു. സുചിയും അങ്ങനെ തന്നെ. കീർത്തി ചക്ര ചെയ്യുന്ന സമയത്ത് ഒരു സീക്വൻസ് ബാക്കിയുണ്ട്.

പക്ഷെ ആ സമയത്ത് എനിക്ക് ആകെ വയ്യാതാകുകയും ഹോസ്പിറ്റലിൽ പോയപ്പോൾ ചിക്കൻ ഗുനിയ ആണെന്നും അറിയുന്നത്, എങ്കിലും അത് ഷൂട്ടിനെ ബാധിക്കാതെ മുന്നോട്ട് കൊണ്ടുപോകാൻ നോക്കിയെങ്കിലും എന്റെ അവസ്ഥ കണ്ട് പ്രൊഡ്യൂസർ ചൗധരി സാർ പാക്കപ്പ് പറഞ്ഞു. ‘പക്ഷെ ഞാൻ സമ്മതിച്ചില്ല. ഈ സിനിമ ചെയ്യുന്ന സമയത്ത് പല തെറ്റിദ്ധാരണകളും നാട്ടിൽ പ്രചരിച്ചു. ലാലിനെപോലും തെറ്റിധരിപ്പിച്ചു. ലാൽ മണ്ടനാണ്. ലാൽ ആകെ പതിനേഴുദിവസമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ തന്നെ കുറെ പടങ്ങൾ പൊട്ടിപ്പോയി എന്ന രീതിയിലൊക്കെ ആയിരുന്നു അത്. ഈ അവസരത്തിലാണ് ഞാൻ ലിസിയുമായി കാര്യങ്ങൾ ഷെയർ ചെയ്യുന്നത്.

പല സമയത്തും എന്നെ ആശ്വസിപ്പിച്ചിട്ടുള്ള ആളാണ് ലിസ്സി. ചിക്കൻ ഗുനിയ കഴിഞ്ഞസമയത്ത് ലിസി എന്നെ കംപ്ലീറ്റ് റിലാക്സ് ചെയ്യിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല. എന്നെ ഒരു മസ്ജിദിൽ കൊണ്ട് പോയി പൂജ ചെയ്യിപ്പിച്ചു എനിക്ക് വേണ്ടി. എന്നെ അത്ര കെയറായിരുന്നു ലിസിക്ക്. അത്തരത്തിൽ ഉള്ള ഒരു ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ.

പക്ഷെ ഇടക്ക് ഒരു തെറ്റിദ്ധാരണ ഞങ്ങൾക്കിടയിലുണ്ടായി. എന്നെങ്കിലും ഒരു അവസരം കിട്ടുമ്പോൾ ഞാൻ അത് തുറന്നുപറയും. ഈ രണ്ടുപേരും എനിക്ക് അത്രയും പ്രിയപ്പെട്ടവരാണ്. സുചി ഇന്നും ബന്ധം നല്ല രീതിയിൽ കൊണ്ടുപോകുന്നു. മറ്റൊന്നും പറയാൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല. പടം കണ്ടിട്ട് ഇന്നും ലിസി എന്നോട് പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്. പ്രിയേട്ടനെ കൊണ്ട് പടം കാണിക്കുന്നതും ലിസിയാണ്. എങ്ങനെയുണ്ട് നിങ്ങളുടെ അസിസ്റ്റന്റെന്ന് ചോദിക്കുന്നതും ലിസിയാണെന്നും മേജർ രവി ഓർക്കുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *