
സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി ! മരുമകളെ ഒരുമിച്ച് സ്വാഗതം ചെയ്ത് ലിസിയും പ്രിയദർശനും ! ആശംസകൾ അറിയിച്ച് ആരാധകർ !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ താര കുടുംബമാണ് പ്രിയദർശന്റേത്. മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ താര ജോഡികൾ ആയിരുന്നു. പ്രിയനും ലിസിയും. 1982 ൽ ഇത്തിരി നേരം ഒത്തിരിനേരം എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ തുടക്കം കുറിച്ച ലിസി ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു. ഒരു വർഷം പത്തും പതിനൊന്നും സിനിമകൾ ചെയ്തിരുന്ന ലിസി ഇതിനോടകം 200 ലതികം സിനിമകളുടെ ഭാഗമായിരുന്നു. 1990 ലാണ് പ്രിയദർശനുമായുള്ള വിവാഹം നടക്കുന്നത്. ലിസ്സി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞത്.

പക്ഷെ മക്കളുടെ കാര്യത്തിന് ഞങ്ങൾ ഒരുമിച്ച് ഉണ്ടാകുമെന്ന് രണ്ടുപേരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇവരുടെ മകൻ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. സിദ്ധാര്‍ഥിന്‍റെ അതേ കര്‍മ്മ മേഖലയില്‍ നിന്നുള്ള അമേരിക്കന്‍ സ്വദേശി മെര്‍ലിന്‍ ആണ് വധു. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം.

ഒരു താര പുത്രൻ ആണെങ്കിൽ കൂടിയും, തന്റേതായ ഒരു പ്രൈവസി എപ്പോഴും കാത്ത് സൂക്ഷിച്ചിരുന്നആളാണ് സിദ്ധാർഥ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ പോലും അദ്ദേഹം അകന്നാണ് കഴിഞ്ഞരുന്നത്. അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അച്ഛന്റെ സംവിധാനത്തിൽ ഇറങ്ങിയ മരക്കാറില്‍ സിദ്ധാര്‍ഥ് പ്രവര്‍ത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് വിഷ്വല്‍ എഫക്റ്റ്സിന് ആയിരുന്നു. അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന, താരപരിവേഷമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും സ്വകാര്യത ഏറെ ആഗ്രഹിക്കുന്ന ആളുകൂടിയാണ് ചന്തു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ്. ചന്തുവിന്റെ ജീവിത പങ്കാളിയും അതീ മേഖലയിൽ തന്നെ ഉള്ള ആളാണ്. അമേരിക്കയില്‍ വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസര്‍ ആണ് മെര്‍ലിന്‍.
Leave a Reply