പത്താം ക്ലാസിൽ റാങ്കോടെ പാസായി നിൽക്കുമ്പോഴാണ്, ലിസ്സി അങ്ങനെ ഒരു ആഗ്രഹവുമായി എന്നെ സമീപിക്കുന്നത് ! താരങ്ങളെ കുറിച്ച് കലൂർ ടെന്നീസ് പറയുന്നു !

മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേത്രിയാണ് ലിസ്സി. ഒരു സമയത്ത് മലയാള സിനിമയിൽ ഉപരി തെന്നിന്ത്യയിൽ തന്നെ തിളങ്ങി നിന്ന ലിസ്സി വിവാഹ ശേഷമാണ് സിനിമ ലോകത്തുന്നും വിടപറഞ്ഞത്. ഇപ്പോഴിതാ ലിസിയെയും പ്രിയ ദർശനെ കുറിച്ച് ഇവരുടെ അടുത്ത സുഹൃത്തും നിർമാതാവും ആയ കലൂർ ടെന്നീസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, ലിസ്സി എന്റെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രാമാണ് അഭിനയിച്ചിരുന്നത്. പിന്നീട അങ്ങനെ ഒരു ചിത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

വളരെ കുറഞ്ഞ സമയം മാത്രമേ ലിസിക്ക് അഭിനേത്രിയായി തുടരാൻ കഴിഞ്ഞിരുന്നുള്ളൂ, അപ്പോഴേക്കും പ്രിയനുമായുള്ള വിവാഹം നടക്കുകയും ലിസ്സി സിനിമയോട് വിട പറയുകയും. മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. ലിസി അഭിനയ മേഖലയിൽ നിന്നും വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവർത്തി മണ്ഡലം. ഇന്ന് ചെന്നൈയിൽ അവർക്ക് സ്വന്തമായി മൂന്നാല് റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെയും ഉണ്ട്. അതിന്റെ നടത്തിപ്പ് കാരിയായി ചെന്നൈയിൽ തിരക്കുള്ള ആള് തന്നെയാണ് ലിസ്സി. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.

 

സത്യത്തിൽ ലിസിയുമായുള്ളത്‌ വിവാഹ ശേഷം അതിശയകരമായ ഒരു വളർച്ചയായിരുന്നു പ്രിയദർശന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര. തൊണ്ണൂറുകളിൽ ഞാൻ വളരെ തിരക്കുള്ള സമയം ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ലിസിയെ ഒന്ന് നേരിൽ കാണാനോ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല.

ലിസിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്ന് പറയുന്നത് അവർക്ക് ‘ബാലചന്ദ്രമേനോൻ, പ്രിയദര്‍ശൻ, ഭരതൻ, ജോഷി, ഐ.വി ശശി, കെ.ജി ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്. അതുപോലെ ഇന്ന് അവർ തമിഴിൽ വളരെ പ്രശസ്തയായ ഒരു സെലിബ്രറ്റി ആണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരം കൂടിയാണ് ലിസി എന്നും ടെന്നീസ് പറയുന്നു…. അതുപോലെ ലിസി പത്താം ക്ലാസ്സിൽ റാങ്കോടെ പാസ്സായി നിൽക്കുമ്പോഴാണ് എന്നെ കാണാൻ വരുന്നത്, അഭിനയ മോഹവുമായിട്ടാണ് എത്തിയത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *