ലിസ്സി പത്താം ക്ലാസ്സിൽ റാങ്കോടെ പാസ്സായി നിൽക്കുന്ന സമയത്താണ് അങ്ങനെയൊരു ആഗ്രഹവുമായി എന്റെ അടുത്ത് വരുന്നത് ! ഭാഗ്യമായിരുന്നു അവൾ ! കലൂർ ഡെന്നീസ് പറയുന്നു !

ഒരു സമയത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ലിസ്സി. മലയാള സിനിമയിൽ നിന്നും തുടങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമ കീഴടക്കുകയും ശേഷം സിനിമയിൽ തിളങ്ങി നിന്ന സമയത്ത് വിവാഹത്തോടെ ലിസ്സി സിനിമ ലോകത്തോട് വിടപറഞ്ഞു. ഇപ്പോഴിതാ ലിസിയെ കുറിച്ച് അവരുടെ അടുത്ത കുടുംബ സുഹൃത്തും  തിരക്കഥാകൃത്ത് കൂടിയായ കലൂർ ഡെന്നീസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, ലിസ്സി എന്റെ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രാമാണ് അഭിനയിച്ചിരുന്നത്. പിന്നീട അങ്ങനെ ഒരു ചിത്രങ്ങളിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

സിനിമ മേഖലയിൽ ലിസ്സി കത്തി കയറി വന്നുകൊണ്ടിരുന്ന സമയത്താണ് അവർ പ്രിയനേ വിവാഹം കഴിച്ച് സിനിമയോട് വിട പറയുകയും. മദ്രാസിലേക്ക് താമസം മാറ്റുകയും ചെയ്തു. ലിസി അഭിനയ മേഖലയിൽ നിന്നും വിടപറഞ്ഞെങ്കിലും സിനിമയുടെ മായാലോകം തന്നെയായിരുന്നു തുടർന്നും ലിസിയുടെ പ്രവർത്തി മണ്ഡലം. ലിസി പത്താം ക്ലാസ്സിൽ റാങ്കോടെ പാസ്സായി നിൽക്കുമ്പോഴാണ് അഭിനയ മോഹവുമായി എന്നെ കാണാൻ വരുന്നത്.  ഇന്ന് ചെന്നൈയിൽ അവർക്ക് സ്വന്തമായി മൂന്നാല് റിക്കാർഡിങ് സ്റ്റുഡിയോകളുടേയും ഡബ്ബിങ് തിയേറ്ററുകളുടെയും ഉണ്ട്. അതിന്റെ നടത്തിപ്പ് കാരിയായി ചെന്നൈയിൽ തിരക്കുള്ള ആള് തന്നെയാണ് ലിസ്സി. ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.

ലിസ്സി ഒരു ഭാഗ്യമുള്ള കുട്ടി ആയിരുന്നു,  അവളെ വിവാഹം കഴിച്ച ശേഷമാണ് പ്രിയൻ ലോകം അറിയുന്ന സംവിധായകനായി മാറിയത്. അത്ഭുതകരമായ മാറ്റമാണ് പ്രിയന്റെ ജീവിതത്തിലും കരിയറിലെ സംഭവിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് സിനിമകളിലെ ഏറ്റവും തിരക്കുള്ള സംവിധായകനായി പ്രിയൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പ്രിയന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര. തൊണ്ണൂറുകളിൽ ഞാൻ വളരെ തിരക്കുള്ള സമയം ആയിരുന്നു അതുകൊണ്ട് തന്നെ എനിക്ക് ലിസിയെ ഒന്ന് നേരിൽ കാണാനോ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല.

അതുപോലെ ലിസ്സി എന്ന അഭിനേത്രിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം അവർക്ക് ‘ബാലചന്ദ്രമേനോൻ, പ്രിയദര്‍ശൻ, ഭരതൻ, ജോഷി, ഐ.വി ശശി, കെ.ജി ജോർജ്, പത്മരാജൻ, മോഹൻ തുടങ്ങിയ എല്ലാ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അഭിനയിക്കാന്‍ സാധിച്ചിരുന്നു എന്നുള്ളതാണ്. അതുപോലെ ഇന്ന് അവർ തമിഴിൽ വളരെ പ്രശസ്തയായ ഒരു സെലിബ്രറ്റി ആണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച ജയലളിതയും ഇന്നത്തെ മുഖ്യമന്ത്രി സ്റ്റാലിനുമടക്കം രജനീകാന്ത്, കമലഹാസൻ, വിജയ്, അജിത്ത്, വിക്രം, ശരത്ത് കുമാർ, ഗൗതം മേനോൻ, മണിരത്നം, സുഹാസിനി, രാധിക തുടങ്ങി എല്ലാവരുമായും ഏറെ ഇഴയടുപ്പമുള്ള ഏക മലയാളി താരം കൂടിയാണ് ലിസി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *