അമ്മ മകൾ ബന്ധമായിരുന്നു അവരുടേത്, ദേഹമാസകലം പൊ,ള്ളി അ,ട,ർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം പറഞ്ഞാൽ ! എനിക്ക് അവളെ കാണണം ! ഡെന്നീസ് പറയുന്നു !

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അത്ര മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ കലാകാരിയായിരുന്നു സുകുമാരി. ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഒരു വിയോഗമായിരുന്നു സുകുമാരിയുടേത്. വളരെ ഈശ്വര വിശ്വാസിയായിരുന്ന സുകുമാരി പൂജ മുറിയിൽ പൂജ ചെയ്യവേ തീ പടർന്ന് ശരീരത്തിൽ പൊള്ളൽ ഏൽക്കുകയും, ആ കാരണത്താൽ തന്നെ അവർ മരണമടയുകയുമായിരുന്നു. അതുപോലെ ഒരു സമയത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന് നടിയായിരുന്നു ലിസ്സി. ഇവർ ഇരുവരും ഒരുമിച്ച് നിരവധി സിനിമകളും ചെയ്തിരുന്നു. ഇപ്പോഴിതാ ഇവർ ഒരുവരും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് കലൂർ ഡെന്നീട്.

എന്റെ നിരവധി സിനിമകളിൽ ചേച്ചി അഭിനയിച്ചിരുന്നു. അങ്ങനെ 2013 മാർച്ച് 26, രാവിലെ എന്റെ സുഹൃത്തും നിർമ്മാതാവുമായ ജെ.ജെ. കുറ്റിക്കാടാണ് സുകുമാരി ചേച്ചി പോയി എന്ന വിവരം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ഇങ്ങനെ ആയിരുന്നു. ഒരു മാസം മുമ്പ് ഒരു ദിവസം രാവിലെ വീട്ടില്‍ പൂജ ചെയ്തുകൊണ്ടിരിക്കുമ്പോൾ സാരിയിൽ തീ പടർന്ന് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അങ്ങനെയാണ് ചേച്ചി നമ്മളെ വിട്ടുപോയത്.

അപ്പോൾ തന്നെ ഈ വാർത്ത അധികമാരും അറിഞ്ഞിരുന്നില്ല, നമ്മുടെ നടി ലിസ്സി പറഞ്ഞിട്ടാണ് മലയാള സിനിമ തന്നെ ഈ മരണ വാർത്ത അറിയുന്നത്. സുകുമാരി ചേച്ചിയും ലിസിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഒരു അമ്മ മകൾ ബന്ധം തന്നെ ആയിരുന്നു അവർക്കിടയിൽ, പൂജാമുറിയിൽ നിന്നും ദേഹമാസകലം പൊള്ളലേറ്റ ചേച്ചിയെ ചെന്നൈയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ അവരുടെ മകൻ സുരേഷാണ് ലിസിയെ വിളിച്ച് ഈ വിവരം അറിയിക്കുന്നത്. അതും അമ്മ ലിസിയെ കാണണമെന്ന് പറഞ്ഞ് കരയുകയായിരുന്നു എന്നാണ് സുരേഷ് പറഞ്ഞിരുന്നത്. ലിസി അത്യാവശ്യമായി ഒന്നിവിടം വരെ വരാമോ എന്ന് ആ മകൻ ചോദിക്കുകയായിരുന്നു.

അപ്പോൾ തന്നെ ലിസി ഹൈദരാബാദിൽ നിന്ന് സുകുമാരി ചേച്ചിയെ കാണാൻ ചെന്നൈയിൽ എത്തി. സുകുമാരി ചേച്ചിയുടെ അവസ്ഥ കണ്ട് ലിസി ആകെ തകർന്ന് പോയി. ആശുപത്രിയിൽ ഒരുപാട് പൈസ വേണ്ടി വരുമെന്ന് തോന്നിയതുകൊണ്ട് സുകുമാരി ചേച്ചിയുമായി ഏറ്റവും അടുപ്പമുള്ള നടനും പത്രാധിപരുമായ ചോ, രാമസ്വാമി വഴി ലിസി അന്നത്തെ മുഖ്യമന്ത്രി ജയലളിതയെ വിവരം അറിയിച്ചത്. കമൽ ഹാസൻ വഴിയാണ് ലിസി ചോയെ വിളിക്കുന്നത്. സുകുമാരി ചേച്ചിയും ജയലളിതയും തമ്മിൽ വളരെ നല്ല അടുപ്പമായിരുന്നു.

അതുകൊണ്ട് തന്ന ഈ വിവരമറിഞ്ഞ ജയലളിത ഉടൻ തന്നെ സുകുമാരി ചേച്ചിയുടെ മകൾ സുരേഷിനെ ഓഫിസിലേക്ക് വിളിപ്പിച്ച് അഞ്ചു ലക്ഷം രൂപ നാലികൊണ്ട് പറഞ്ഞു, ഞാൻ നാളെ പത്ത് മണിക്ക് ആശുപ്ത്രിയിൽ എത്തുമെന്ന്. പിറ്റേന്ന് പറഞ്ഞതുപോലെ തന്നെ ജയലളിത ആശുപത്രിയിൽ എത്തി ചേച്ചിയെ കണ്ടു. ജയലളിതയെ കണ്ട ചേച്ചി കരയാൻ തുടങ്ങി, അപ്പോൾ അവർ പറഞ്ഞു, സുകുമാരി ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാനില്ലേ, ഇവിടെത്തെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം, എന്ന് പറഞ്ഞു’ പക്ഷേ, പിറ്റേന്ന് തന്നെ സുകുമാരി വിടപറഞ്ഞുവെന്നും അദ്ദേഹം ഓർക്കുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *