സുകുമാരി ചേച്ചി അവസാന ആഗ്രഹമായി പറഞ്ഞത് ആ ഒരു കാര്യം മാത്രം ! കൂട്ടിക്കൊടുപ്പുകാരി എന്ന് വരെ പറഞ്ഞു; ആലപ്പി അഷ്‌റഫ് ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോൾ !

ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ ഏറ്റവും പ്രഗത്ഭയായ അഭിനേത്രിമാരിൽ ഒരാളായിരുന്നു സുകുമാരി, വളരെ വലിയ ഈശ്വര ഭക്ത ആയിരുന്നു സുകുമാരി അമ്മയുടെ മരണം പൂജാ മുറിയിൽ നിന്നുള്ള തീ പിടിച്ചയായിരുന്നു എന്നതും ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ്. .72ാം വയസിലാണ് സുകുമാരി ലോകത്തോട് വിട പറയുന്നത്.
സുകുമാരിക്ക് തീ പൊള്ളലേറ്റ ദിവസത്തെക്കുറിച്ചും ലിസിയോടുള്ള നടിയുടെ അടുപ്പത്തെക്കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഓര്‍മകള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ, വലിയ ഈശ്വര വിശ്വാസി, എന്നും അമ്പലത്തിൽ പോകും, നിർഭാഗ്യവശാൽ അന്ന് തലേ ദിവസം രാത്രി വൈകി വന്നത് കാരണം സുകുമാരി ചേച്ചി എഴുന്നേറ്റപ്പോള്‍ ഒൻപത് മണിയോളമായി. മകന്‍ സുരേഷ് പൂജാ മുറിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് അമ്മയ്ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്താണ് പോയത്. ഒരു വിളക്കും അവിടെ കത്തിച്ച്‌ വെച്ചിരുന്നു. സുകുമാരി ചേച്ചി പൂജാമുറിയില്‍ വന്നപ്പോള്‍ എല്ലാം ഒന്നുകൂടി ശരിയാക്കണമെന്ന് തോന്നി. ഒരു പോളിസ്റ്റര്‍ പോലത്തെ തുണിയുടെ മാക്‌സിയാണ് ചേച്ചി ഇട്ടിരുന്നത്.

നമ്മൾ മുണ്ടൊക്കെ ഉടുക്കുന്നത് പോലെ അത് ചേര്‍ത്ത് ഉടുത്തിരുന്നു. പൂജാമുറി ഒന്നുകൂടി വൃത്തിയാക്കുന്നതിനിടെയാണ് തുണിയിലേക്ക് തീ പടരുന്നത്. അവരറിഞ്ഞില്ല. പടര്‍ന്ന് കയറി ചൂട് തട്ടുമ്പോഴേക്കും തീ വലുതായിരുന്നു. ജോലിക്കാരന്‍ ഫ്രിഡ്ജില്‍ നിന്ന് പാലെടുക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് അയാള്‍ ഓടി ചെന്നു, ആ പാല്‍ സുകുമാരി ചേച്ചിയുടെ ദേഹത്ത് ഒഴിച്ചു.

അങ്ങനെയാണ് ആ തീ കെടുന്നത്. പക്ഷെ അപ്പോഴേക്കും വയറിന്റെ ഭാഗത്ത് കൂടുതല്‍ പൊള്ളിയിരുന്നു. മകന്‍ ഉടനെ വന്നു. ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ അപ്പോൾ തന്നെ ഐസിയുവിലേക്ക് മാറ്റി. അവിടെ ആദ്യമായി അകത്ത് കയറിയത് സീമ ആയിരുന്നു, സീമയെ കണ്ടപ്പോൾ ചേച്ചി ഒരു ആഗ്രഹമായി പറഞ്ഞത് ഒരേ ഒരു കാര്യം, ലിസിയെ കാണണമെന്നായിരുന്നു. അങ്ങനെ ലിസി വന്നു. മ,ര,ണ,ക്കിടക്കയില്‍ പോലും ഒറ്റ ആഗ്രഹമേ സുകുമാരി ചേച്ചി പറഞ്ഞുള്ളൂ, ലിസിയെ അവസാനമായി കാണണം എന്നാണത്.

അത്ര വലിയ മാനസിക അടുപ്പമായിരുന്നു അവർ തമ്മിൽ, പ്രസവിച്ചാല്‍ മാത്രമല്ല അമ്മയാകുന്നത്. സ്‌നേഹം കൊണ്ടും ആകും എന്നതിന് തെളിവ്. പെണ്‍മക്കളില്ലായിരുന്ന സുകുമാരി ചേച്ചി ലിസിയെ സ്വന്തം മകളെ പോലെയാണ് മനസില്‍ പ്രതിഷ്ഠിച്ചത്. അതിന്റെ പേരില്‍ സുകുമാരി ചേച്ചി ഒരുപാട് പഴി കേട്ടു. കൂട്ടിക്കൊടുപ്പുകാരി എന്ന് വരെ അന്ന് പലരും ചാനലിലൂടെ വിളിച്ച്‌ പറഞ്ഞു.

പ്രിയദർശന്റെ നിരവധി സിനിമകളിൽ സുകുമാരി ചേച്ചി ഉണ്ടായിരിക്കുന്നു. മലയാളത്തിൽ ചേച്ചി ഏറെ മോശം അനുഭവങ്ങളും അപവാദങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. സുകുമാരിയുടെ ആത്മാവിനോട് മാപ്പ് ചോദിക്കുന്നെന്നും എന്നും ആലപ്പി അഷറഫ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *