മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും ! സ്വയം തിരുത്താന്‍ ഇനിയും സമയമുണ്ട് ! ആലപ്പി അഷറഫിന്റെ കുറിപ്പ് വൈറലാകുന്നു !

ബോളിവുഡിനെയും സിനിമ ലോകത്തെയും ഞെട്ടിച്ച വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്, അതിൽ കിംഗ് ഖാൻ ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ കഴിഞ്ഞ ദിവസം പിടിയിലായതോടെ വളരെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ലഹരി ഉപയോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഈ ഒരു നീക്കം ഉദ്യോഗസ്ഥർ എടുത്തിരിക്കുന്നത്. ആര്യൻ ഇതിനു മുമ്പും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ ഈ സംഭവം വലിയ വാർത്തയായതോടെ സംവിധയകാൻ ആലപ്പി അഷറഫ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഇപ്പോൾ പിടിയിലായിരിക്കുന്ന ആര്യൻ ഖാൻ മലയാള സിനിമക്ക് ഒരു പാഠമായിരിക്കുമെന്നും  മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും ലഹരിയോടുള്ള ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമുക്കും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.   അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രൂപ ഇങ്ങനെ..

ഇത്തരത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ പോലെ ഒരു താര പുത്രൻ പിടിയിലായത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ആര്യന്‍ ഖാന്‍ അറസ്റ്റിലായ ആഢംബരക്കപ്പല്‍ , കൊച്ചിയിലും വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചേക്കും. ചസിനിമ മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം. ഇക്കാര്യത്തിൽ മോളിവുഡ് സിനിമയും ഒട്ടും പുറകിലല്ല.

മലയാള സിനിമ മേഖലയിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് മുന്‍പ് ചില സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍, തെളിവു കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നു അന്നത്തെ സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സിനിമ സംഘടനകളിലാരും ഒരു  തെളിവും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരിപിടിയിലായത്. ആരോപണം ഉയർന്നപ്പോൾ തന്നെ അത്  അന്വേഷിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്ന് ഈ ഗതി വരില്ലായിരുന്നു. ബിനീഷ് വെറും നത്തോലി മാത്രം. വലയില്‍ വീണ ഒരു ചെറു മീൻ. ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിരഹിക്കുകയാണ്.

ഇപ്പോള്‍ ഞെട്ടിയിരിക്കുന്നത് ബോളിവുഡാണെങ്കില്‍ മലയാള സിനിമ ലോകം ഞെട്ടാന്‍ ഒരുപക്ഷേ അധികകാലം വേണ്ടി വരില്ല. മലയാള സിനിമ രംഗത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല. ഷാറുഖ് ഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരും. അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി. കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും. സൂക്ഷിച്ചില്ലെങ്കില്‍… ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ , മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാര്‍ത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും. സ്വയം തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി ആ അവസരം പാഴാക്കരുതേ. എന്നുമാണ് അഷറഫ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *