എല്ലാ പ്രതികൂലങ്ങളെയും മറികടന്ന്, ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ ! സിബി മലയിൽ !

ഇന്ന് മലയാള സിനിമയിൽ മുൻനിര താരങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ നടനാണ് ഉണ്ണി മുകുന്ദൻ. ജയ് ഗണേഷ് എന്ന സിനിമയാണ് ഇപ്പോൾ ഉണ്ണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ, മികച്ച അഭിപ്രായം നേടിയ സിനിമ വിജമായിരുന്നു. ഇപ്പോഴിതാ ഇതിനുമുമ്പ് ഉണ്ണി മുകുന്ദനെ വേദിയിലിരുത്തി സംവിധായകൻ സിബി മലയിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദൻ ഇന്ന് ഈ നിൽക്കുന്ന താര പദവി അയാൾ സ്വന്തമായി കഷ്ടപ്പെട്ട് നേടിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഗോഡ് ഫാദറില്ലാതെ സിനിമയിലേക്ക് എത്തിയ താരമാണ് ഉണ്ണി എന്നും അദ്ദേഹം വേദിയിൽ പറയുകയായിരുന്നു.

ആ വാക്കുകൾ ഇങ്ങനെ, സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്ന ആളാണ് ലോഹിതദാസ്. അദ്ദേഹം വിട്ടുപിരിയുന്നതിന് മൂന്നാഴ്ച മുൻപ് ഒരു വലിയ ഇടവേളയ്ക്കു ശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. അന്ന് അദ്ദേഹം എന്നോടു പറഞ്ഞു, താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും. അദ്ദേഹം വളരെ പ്രതീക്ഷയോടെയാണ് ഈ ചെറുപ്പക്കാരനെക്കുറിച്ച് പറഞ്ഞത്.

എന്നാൽ വള,രെ അപ്രതീക്ഷിതമായി എല്ലാം തീരുമാനിച്ചതിന് രണ്ടാഴ്ച ശേഷമാണ് ലോഹി നമ്മോട് വിടപറഞ്ഞത്, അതിനു ശേഷം കുറച്ച് ദിവസങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ എന്നെ വന്നു കണ്ടു, ലോഹി സാർ പറഞ്ഞ ആ ആൾ ഞാനാണ് എന്ന് അദ്ദേഹം ഏറെ വിഷമത്തോടെ പറഞ്ഞു. സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതെയായി.’ അന്നാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്.

എല്ലാ പ്രതീ,ക്ഷകളും സ്വപ്നങ്ങളും തകർന്നു എന്ന് തോന്നിയിടത്തുനിന്ന് താനൊരു ഒരു ഫൈറ്റർ ആണെന്ന് ബോധ്യപ്പെടുത്തി. എല്ലാ പ്രതികൂലങ്ങളെയും മറികടന്ന് ഒരു ഗോഡ്ഫാദറിന്റെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച് ഇവിടെ ഇരിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഇവിടെ അതിഥിയായി ആരെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, ഉണ്ണിയെ അതിഥിയായികൊണ്ടുവരാൻ കുറേ കാരണങ്ങളുണ്ട്. രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ ഉണ്ണി ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിച്ചെടുത്ത ഇമേജുണ്ട്.

അങ്ങ,നെ പേരെടുത്ത് പറയാൻ ആരുടേയും പിൻബലം ഇല്ലാതെ സ്വന്തമായി ഫൈറ്റ് ചെയ്ത് നേടിയെടുത്ത നേട്ടമാണത്. എന്നെ വിസ്മയിപ്പിക്കുന്ന ഏതെങ്കിലും സിനിമയോ പ്രകടനമോ കണ്ടാൽ ഞാൻ അവരെ വിളിച്ച് അഭിനന്ദിക്കാറുണ്ട്. മേപ്പടിയാൻ മാളികപ്പുറവും കണ്ട ശേഷം ഞാൻ ഉണ്ണിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്ന് സിബി മലയിൽ വേദിയിൽ നിന്ന് പറയുമ്പോൾ, ഇതെല്ലാം കേട്ട് മുൻ നിരയിൽ തന്നെ ഇരുന്ന ഉണ്ണി കരയുകയായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *