
തനിയെ വഴി വെട്ടി വന്നവൻ… അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല, ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല ! സൗമ്യ സരിൻ
മല്ലുസിങ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടി മലയാളികൾക്ക് ലഭിച്ച മികച്ച നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോഴിതാ തന്റെ കരിയറിന്റെ മികച്ച ഘട്ടത്തിൽ കൂടി കടന്നു പോയ്‌കൊണ്ടിരിക്കുകയാണ് അദ്ദേഹം. നടന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ വിജയമാകാമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ നടനെ കുറിച്ച് ഡോ സൗമ്യ സരിൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സമൂഹത്തിലെ പല വിഷയങ്ങളിലും തന്റേതായ അഭിപ്രായം സൗമ്യ പങ്കുവെക്കാറുണ്ട്. ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന്റെ ഭാര്യയാണ് സൗമ്യ. എന്നാൽ ഭർത്താവിൻറെ ലേബലിലല്ലാതെ തന്നെ തന്റെ നിലപാടിനാലും അഭിപ്രായ പ്രകടനങ്ങളിലാലും സൗമ്യ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമാണ്
അത്തരത്തിൽ ഇപ്പോഴിതാ ഉണ്ണിമുകുന്ദനേയും മാർക്കോയേയും പ്രശംസിച്ചുകൊണ്ട് കുറിച്ച് സൗമ്യ കുറിച്ചതിങ്ങനെ, തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തനാണ് ഉണ്ണിമുകുന്ദൻ എന്നും അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ലെന്നും സൗമ്യ. മാർക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തതെന്നും സൗമ്യ ഫേസ്ബുക്കിൽ കുറിച്ചു. അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവനാണ് ഉണ്ണിയെന്നും സൗമ്യ കുറിച്ചു..
കുറിപ്പിന്റെ പൂർണ്ണ രൂപമെങ്ങനെ, മാർക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്. Over violence എനിക്ക് താല്പര്യമുള്ള മേഖല അല്ല. പക്ഷെ മാർക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാൾ ഉപരി ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ് അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും. എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്. തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ..

അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവൻ. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളിൽ പോലും hate campaign വഴി പൊതുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവൻ, മേപ്പടിയാൻ തന്നെ ഉദാഹരണം. ഇത് അയാൾ നമുക്ക് തരുന്ന ഒരു statement ആണ്…
ഇനി ആരൊക്കെ, എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്… ഒരു കാര്യം പറയാതെ പോകുന്നത് നമ്മൾ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും… അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല എന്നും സൗമ്യ കുറിച്ചു.
Leave a Reply