അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും, അതിന്റെ തെളിവാണ് മാര്‍ക്കോ ! ഉണ്ണിയെ അഭിനന്ദിച്ച് വിനയൻ !

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മാർക്കോ. ചിത്രം മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുന്നു. മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകാൻ പോകുന്ന ഈ ചിത്രത്തെ അഭിനന്ദിച്ച് ഇപ്പോൾ നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ സംവിധായകൻ വിനയൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.  ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’ എന്ന ആശംസയോടെ എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ .

അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും, അതിന്റെ തെളിവാണ് മാര്‍ക്കോ എന്നാണ് വിനയന്‍ പറയുന്നത്. ”അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാര്‍ക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍, അത് തിയേറ്ററില്‍ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിര്‍മ്മാതാവിനെക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷന്‍ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസും മറ്റു യുവനടന്‍മാര്‍ക്കും അനുകരണീയമാണ്.. നിദന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ… ആശംസകള്‍…” എന്നാണ് വിനയന്‍ പറയുന്നത്..

അതുപോലെ സംവിധായകൻ എം പദ്മകുമാറും സമാനമായ രീതിയിൽ ഉണ്ണിയെ അഭിനന്ദിച്ച് എത്തിയിരുന്നു. അത്യുത്സാഹികളും കഠിനാദ്ധ്വാനികളുമായവര്‍ ഉയരങ്ങളിലേക്കുള്ള പടവുകള്‍ കയറിപ്പോകുന്നത് കൗതുകമുള്ള കാഴ്ചയാണ്. ഏതെങ്കിലും വിധത്തില്‍ നമ്മളോടടുത്തു നില്‍ക്കുന്ന അല്ലെങ്കില്‍ നമുക്കു പ്രിയപ്പെട്ട ആരെങ്കിലുമാണെങ്കില്‍ പ്രത്യേകിച്ചും. പൃഥ്വിരാജും ജോജു ജോര്‍ജുമൊക്കെ ചേര്‍ന്ന ആ ഗണത്തിലാണ് ഉണ്ണി മുകുന്ദനും. ഉണ്ണിയെ ഞാനാദ്യം കാണുന്നതും പരിചയപ്പെടുന്നതും ബാബു ജനാര്‍ദ്ദനന്‍ എഴുതി സംവിധാനം ചെയ്ത ‘ബോംബെ മാര്‍ച്ച് 12’ന്റെ ലൊക്കേഷനിലാണ്.

കാണാന്‍, വളരെ, കൗതുകമുള്ള, നല്ല ഭംഗിയായി ചിരിക്കുന്ന, ജോലിയില്‍ അര്‍പ്പണബോധമുള്ള ആ ചെറുപ്പക്കാരന്‍ പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഭാഗമായി. ‘മല്ലുസിങ്ങി’ലൂടെ ഉണ്ണിയുടെ മറ്റൊരു ഭാവം നമ്മള്‍ കണ്ടു. പിന്നെയും ഒരുപാട് സിനിമകള്‍ക്ക് ശേഷം ‘മാളികപ്പുറം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഉണ്ണിയെ കരിയറിന്റെ ഉയരങ്ങളില്‍ എത്തിച്ചു. ഇപ്പോള്‍ ഇതാ ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ‘വേറെ ലെവല്‍’ എന്നു പറയാവുന്ന ഒരു ശ്രേണിയിലേക്ക് എത്തിച്ചേരുന്നു; ‘മാര്‍ക്കോ’ എന്ന മാസ് ചിത്രത്തിലൂടെ.

സ്വന്തം, ആരാധകവൃന്ദത്തിന്റെ, എണ്ണം പത്തിരട്ടിയും നൂറിരട്ടിയുമാക്കി ‘മാര്‍ക്കോ’ എന്ന നായകന്‍ കുതിച്ചുകയറുന്നു. നിറഞ്ഞു കവിഞ്ഞ തിയേറ്ററില്‍ അതിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ അതിരില്ലാത്ത ആഹ്ലാദം ഞാനിവിടെ പങ്കു വയ്ക്കുന്നു. പരാജയങ്ങള്‍ പഴങ്കഥകള്‍ മാത്രമാവട്ടെ… കീഴടക്കാനുള്ള ഉയരങ്ങളത്രയും ഉണ്ണി മുകുന്ദന്‍ എന്ന ആത്മസമര്‍പ്പണമുള്ള അഭിനേതാവിന് മുന്നില്‍ തലകുനിക്കട്ടെ, അഭിനന്ദനങ്ങള്‍ ഉണ്ണി, ഷെറീഫ്, ഹനീഫ് അദേനി ആന്‍ഡ് ടീം എന്നാണ് പദ്മകുമാർ കുറിച്ചത്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *