
‘ഈ ലോകത്ത് എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ഒരേയൊരാൾ’ ! മകനെ ചേർത്ത് പിടിച്ച് നവ്യ ! ഭർത്താവിന്റെ കള്ളം പിടികൂടിയതിനെക്കുറിച്ചും നവ്യ നായര്‍ !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിൽ തുടക്കം കുറിച്ച നവ്യ വിവാഹ ശേഷമുള്ള തനറെ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ കൂടി ശ്കതമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയിലേക്കുള്ള തന്റെ ഈ തിരിച്ചുവരവിന് കാരണം മഞ്ജു ചേച്ചി ആണെന്ന് പറഞ്ഞിരുന്നു, തിരിച്ചുവരവിനുള്ള പ്രചോദനം ആരാണ്, മഞ്ജു വാര്യരാണോ എന്ന ചോദ്യത്തിന് അതെ മഞ്ജു ചേച്ചി എപ്പോഴും എന്റെ ഇന്‍സ്പിരേഷന്‍ തന്നെയാണെന്നായിരുന്നു നവ്യയുടെ മറുപടി. മഞ്ജു ചേച്ചി പൊളിയാണെന്നും നവ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കൂടാതെ ഏത് അഭിമുഖങ്ങളിലും നടിയുടെ തുറന്ന് പറച്ചിലുകൾ വളരെ ശ്രദ്ധ നേടാറുണ്ട്. വളരെ ഓപ്പൺ ആയിട്ടും ഒപ്പം വളരെവ സത്യസന്ധമായിട്ടുമാണ് നവ്യയുടെ വാക്കുകൾ തോന്നിപ്പിയ്ക്കാറുള്ളത്. ഇപ്പോഴതാ തന്റെ കുടുംബത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഈശ്വര അനുഹ്രഹമാണ് എന്റെ അച്ഛന്‍. അദ്ദേഹമാണ് എന്നെ ചെറുപ്പം മുതൽ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ത്തത്. കൂടാതെ അന്നൊക്കെ എന്നെ എല്ലാ ആഴ്ചയിലും സിനിമ കാണിക്കുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോള്‍ അച്ഛന്‍ സിനിമ കാണലും കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഞാൻ അഭിനയിച്ച ഒരൊറ്റ സിനിമ പോലും കണ്ടിട്ടില്ല. അതൊരു വലിയ ഗുണമാണ്, നല്ല ബഹുമാനം കിട്ടുമെന്നായിരുന്നു നവ്യയുടെ രസകരമായ കമന്റ്.

ഞാൻ നിന്റെ എല്ലാ സിനിമയും കണ്ടിരുന്നു എന്ന് വിവാഹ സമയത്ത് എന്നോട് പറഞ്ഞിരിന്നു. കൂടാതെ മോഹൻലാലിൻറെ വലിയ ഒരു ഫാൻ ആണെന്നും എന്നോട് പറഞ്ഞിരുന്നു, എന്നിട്ട് വിവാഹ ശേഷം ലാലേട്ടന്റെ സിനിമ ഇറങ്ങിയിട്ട് പോലും ഒരു ആവേശം ഇല്ലാതിരുന്നപ്പോൾ ഞാൻ ചോദിച്ചു അവസാനം കണ്ട ലാലേട്ടൻ സിനിമ ഏതാണെന്ന്, അപ്പോൾ എന്നോട് പറഞ്ഞു കിലുക്കം എന്ന്, ഞാൻ സന്തോഷ് ഏട്ടനെ നമിച്ചു. അതുപ്പോലെ ഒരു സമയത്ത് എന്നോട് തുറന്ന് സമ്മതിച്ചിരുന്നു ഞാൻ നിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല എന്ന്, കല്യാണ സമയത്ത് എല്ലാത്തിന്റെയും സിഡി വാങ്ങിച്ചിട്ട് വെറുതെ ഒന്ന് ഓടിച്ചു നോക്കിയത് മാത്രമേ ഉള്ളു എന്ന് സമ്മതിച്ചു.
വിവാഹ സമയത്ത് ഞാന്‍ പിന്നീട് അഭിനയിക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹത്തിന് സമ്മതമല്ലെങ്കില്‍ പിന്നീട് അഭിനയിക്കുന്നില്ലെന്നായിരുന്നു അന്ന് ഞാന്‍ തീരുമാനിച്ചത്. ഇന്നാണെങ്കില്‍ ആ തീരുമാനമുണ്ടാവുമായിരുന്നില്ലെന്നും നവ്യ പറയുന്നു. അതുപോലെ തന്റെ മകനോടൊപ്പം ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് നവ്യ കുറിച്ചത് ഇങ്ങനെ ആയിരുന്നു, എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ഒരേയൊരാൾ എന്നായിരുന്നു.
Leave a Reply