എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു, ആന്റണി എന്നെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചതാണ് ആ ചിത്രം ! അത് ഒട്ടും ശെരിയായിരുന്നില്ല ! എസ്.എന്‍. സ്വാമി പറയുന്നു !

മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തിരക്കഥാകൃത്താണ് എസ്.എന്‍. സ്വാമി. കു,റ്റാ,ന്വേ,ഷണ ചിത്രങ്ങൾക്ക് പ്രശസ്തനായ സ്വാമി  നാല്പതോളം സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പുതിയ നിയമം എന്ന സിനിമയിലൂടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ തിളങ്ങിയിട്ടുള്ളത്  മമ്മൂട്ടിയാണ്, മോഹൻലാലിന് വേണ്ടി ഇരുപതാം നൂറ്റാണ്ട്, സാഗർ ഏലിയാസ് ജാക്കി, തുടങ്ങുന്ന ഒരുപിടി ചിത്രങ്ങൾ മോഹൻലാലിന് വേണ്ടിയും സ്വാമി തയാറാക്കിയിട്ടുണ്ട്. കൂടാതെ    മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്.

ഇപ്പോഴിതാ തന്റെ കരിയറിൽ തന്നെ ഏറ്റവും ഇഷ്ടമല്ലാതെ ചെയ്ത് ഒരു ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സ്വാമിയുടെ വാക്കുകൾ.. എസ്.എന്‍. സ്വാമിയുടേതായിരുന്നു സാഗര്‍ ഏലിയാസ് ജാക്കിയുടെ തിരക്കഥ. ഇരുപതാം നൂറ്റാണ്ടും രചിച്ചത് സ്വാമി തന്നെ ആയിരുന്നു. എന്നാല്‍ തനിക്ക് സാഗര്‍ ഏലിയാസ് ജാക്കിക്ക് വേണ്ടി തിരക്കഥയെഴുതാന്‍ ഒട്ടും  താല്‍പര്യമില്ലായിരുന്നെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ അത് ചെയ്തതെന്നും പറയുകയാണ് സ്വാമി.

അതുപോലെ ആ ചിത്രം എടുത്ത രീതിയിലും താൻ ഒട്ടും തൃപ്തനല്ല എന്നും അദ്ദേഹം പറയുന്നു. ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഗര്‍ ഏലിയാസ് ജാക്കി എന്നും പറഞ്ഞ് ആന്റണി എന്നെ സമീപിക്കുന്നത്. പക്ഷെ, എന്നാലും എനിക്ക് അതിൽ എന്തോ  ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല അത് ചെയ്യാന്‍. പിന്നെ ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് സഹികെട്ട് ഞാന്‍ എഴുതിയതാണ്. അങ്ങനെ എഴുതിയെങ്കിലും വിചാരിച്ച പോലെ ഐ ആം നോട്ട് ഹാപ്പി. എന്തൊക്കെ പറഞ്ഞാലും ആദ്യത്തെ സിനിമയുടെ ഫ്രഷ്‌നെസ് ഒന്നും അതിനില്ല.

ഇരുപതാം നൂറ്റാണ്ട് ഞാൻ വളരെ ആസ്വദിച്ച് ആത്മാർഥമായി ചെയ്തതാണ്, പക്ഷെ ഇത് എനിക് ഒട്ടും താല്പര്യമില്ലാതെ ചെയ്യിപ്പിച്ചതാണ്, ആ വ്യത്യാസം ആ ചിത്രത്തിൽ കാണാൻ കഴിയും. ഇരുപതാം നൂറ്റാണ്ട് പോലെ ഒരു സിനിമക്ക് സാഗര്‍ ഏലിയാസ് ജാക്കിയില്‍ നിന്ന് നോക്കുമ്പോള്‍ അതിനെ പ്ലേസ് ചെയ്യാന്‍ പറ്റില്ല. അയാള്‍ക്ക് ഒരു കഥയേ ഉള്ളൂ പറയാന്‍. ആ കഥ കഴിഞ്ഞു. പിന്നെ നമ്മള്‍ കഥ പറഞ്ഞാല്‍ ആള്‍ക്കാര് വിശ്വസിക്കില്ല. ജയിലില്‍ പോയ ആള്‍ എങ്ങനെയാടാ പുറത്തുവന്നത് എന്ന് ചോദിക്കും. വേണമെങ്കില്‍ ഞാന്‍ അത് ആത്മാര്‍ത്ഥതയില്ലാതെ ചെയ്തു എന്ന പറയാം. കാരണം എത്ര ശ്രമിച്ചിട്ടും എന്നെക്കൊണ്ട് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

പക്ഷെ അമല്‍ നീരദ് ഒരു സംവിധായകൻ എന്ന രീതിയില്‍ അത് മനോഹരമായി എടുത്തിട്ടുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം കാര്യമില്ല. ബാക്കിയുള്ള സ്ട്രക്ചര്‍ ഒന്നും പോരായിരുന്നു. അതേസമയം, എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ സിനിമ സി.ബി.ഐ 5 ദി ബ്രെയിന്‍ റിലീസിന് തയാറെടുത്തിരിക്കുകയാണ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *