
‘അങ്ങനെ ഞാനത് ആദ്യമായി ലാലേട്ടന് കൊടുത്തു’ ! അടുത്ത് വരേണ്ട പകരും എന്ന് ഞാൻ പറഞ്ഞതായിരുന്നു ! പക്ഷെ അദ്ദേഹത്തിന്റെ തിരക്ക് കാരണം അത് സംഭവിച്ചു ! ശാരി പറയുന്നു !
മലയാള സിനിമയുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായിരുന്നു ശാരി. പി. പത്മരാജൻ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രമാണ് ശാരിയുടെ ആദ്യ ചിത്രം. തുടർന്ന് ധാരാളം നല്ല ചലച്ചിത്രങ്ങളിലൂടെ ശാരി 1980, 1990 കാലഘട്ടങ്ങളിൽ മലയാള സിനിമ രംഗത്ത് നിറ സാന്നിധ്യമായിരുന്നു. ശാരി ഇപ്പോൾ 7 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. ‘ജനഗണമന’ എന്ന ഡിജോ ജോസ് ചിത്രത്തിലൂടെയാണ് ശാരിയുടെ തിരിച്ചു വരവ്. തന്റെ പഴയ ഓർമകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് ശാരി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ശാരിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍. ഒരേവർഷം പുറത്തിറങ്ങിയ ശാരിയുടെ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളും, അതുപോലെ ദേശാടക്കിളി കരയാറില്ല എന്ന ചിത്രവും. ഇപ്പോഴിതാ മോഹൻലാലിനോടൊപ്പം ആദ്യമായി അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ശാരി. ശാരിയുടെ വാക്കുകൾ, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രമാണ് ആദ്യമായി ലാൽ സാറിനൊപ്പം അഭിനയിച്ചത്.

ഒരു തുടക്കകാരിയായ തനിക്ക് മോഹന്‍ലാലും പദ്മരാജന് സാറും അടക്കം സെറ്റിലെ ഓരോരുത്തരും നല്കിയ പിന്തുണ വളരെ വലുതാണ് എന്ന് ശാരി പറയുന്നു. അന്ന് കാരവാന് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും ഏതെങ്കിലും മരത്തണലില്‍ ഒക്കെയാണ് വിശ്രമിയ്ക്കുന്നത്. അപ്പോള്‍ ഒരുപാട് സംസാരിക്കും. ആ ചിത്രത്തിന്റെ സെറ്റിൽ വെച്ച് എനിക്ക് എന്റെ കണ്ണിൽ ചെങ്കണ്ണ് വന്നിരുന്നു. കണ്ണ് തുറക്കാന്‍ പോലും പറ്റുന്നില്ല. പക്ഷെ യാതൊരു കാരണ വശാലും അന്നത്തെ ഷൂട്ടിങ് നീട്ടി വയ്ക്കാന്‍ സാധിയ്ക്കില്ലായിരുന്നു. അത് കാരണം കണ്ണില്‍ മരുന്ന് എല്ലാം ഉറ്റിച്ച് ഒരു വിധം ആണ് ഞാന്‍ സെറ്റില്‍ എത്തിയത്.
ലാലേട്ടന് അന്ന് വലിയ തിരക്കുള്ള സമയമായിരുന്നു, അതുകൊണ്ട് ഈ സിനിമയുടെ ഷൂട്ടിങ് തീര്‍ത്തിട്ട് വേണം അടുത്തതിലേക്ക് പോകാന്‍. എനിക്ക് ചെങ്കണ്ണ് ആണ് പകരും എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹം പറഞ്ഞു ഹേയ് അതൊന്നും കുഴപ്പമില്ല എന്ന്. അങ്ങനെ ഷൂട്ടിങ് നടന്നു, എന്റെ ചെങ്കണ്ണ് മാന്യമായി ഞാന്‍ അദ്ദേഹത്തിന് കൊടുത്തു എന്നും ചിരിച്ചുകൊണ്ട് ശാരി ഓര്‍ക്കുന്നു.
Leave a Reply