
11 വർഷത്തെ കാത്തിരിപ്പിന് ഫലം കിട്ടി ! എല്ലാത്തിനും അതിൻ്റേതായ സമയമുണ്ടെന്നു പറയും പോലെയാണ് കാര്യങ്ങൾ ! സന്തോഷ വാർത്ത പങ്കുവെച്ച് സജിൻ !
ഇന്ന് സീരിയൽ രംഗത്തെ ഏവരുടെയും സൂപ്പർ ഹീറോയും റൊമാന്റിക് നായകനുമാണ് ശിവേട്ടൻ എന്ന് പറയുന്ന പ്രേക്ഷകരുടെ സ്വന്തം സജിൻ. സ്വാന്തനം എന്ന ഒരൊറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സജിൻ സിനിമ സീരിയൽ താരം ഷാഫ്നയുടെ ഭർത്താവ് കൂടിയാണ്. സജിൻ അവതരിപ്പിക്കുന്ന ശിവൻ എന്ന കഥാപാത്രം കുടുംബ സദസ്സുകളിൽ സൃഷ്ടിച്ചിരിക്കുന്ന ഓളം അത്ര ചെറുതല്ല.
ഇപ്പോഴിതാ സ്വാന്തനവും ശിവേട്ടൻ എന്ന കഥാപാത്രവും തനറെ ജീവിതത്തിൽ വരുത്തിയ മാറ്റാതെ കുറിച്ചാണ് സജിൻ പറയുന്നത്. കഴിഞ്ഞ 11 വർഷമായി താൻ അഭിനയ മോഹവുമായി അലഞ്ഞ് നടക്കുക ആയിരുന്നു, നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ‘സാന്ത്വന’മെത്തിയത്. ശിവൻ എന്ന കഥാപാത്രത്തിന് ഇത്രയും വലിയ ഒരു സ്വീകാര്യത പ്രതീക്ഷിച്ചില്ല എന്നതാണ് സത്യമെന്ന് സജിൻ പറയുന്നു. ഏറ്റവും വലിയ ആഗ്രഹവും ലക്ഷ്യവും അഭിനയ രംഗത്ത് എത്തണം എന്നതായിരുന്നു. സ്വാന്തനത്തിന്റെ ജനപ്രീതി എന്നെ ഞെട്ടിച്ചുകളഞ്ഞു. ശിവനെ ഇത്രയും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന ഒരിക്കലും കരുതിയിരുന്നില്ല. 11 വർഷത്തെ കാത്തിരിപ്പിന് ഫലം കിട്ടിയിരിക്കുകയാണ്. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ടെന്നു പറയും പോലെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും സജിൻ പറയുന്നു.

ആദ്യ ചിത്രം ‘പ്ലസ് ടൂ’ ആയിരുന്നു, അതിനു ശേഷം കാര്യമായ ഒരവസരവും ലഭിച്ചില്ല, അതിനിടയിലാണ് ഷഫ്നയുമായി പ്രണയത്തിലാകുന്നതും വിവാഹം നടക്കുന്നതും, അതോടെ പ്രാരാബ്ദങ്ങൾ കൂടി.അഭിനയ മോഹം വിട്ട് കുടുംബം നോക്കാനായി ഒരു കാർ ഷോറൂമിൽ സെയിൽസ് വിഭാഗത്തിൽ ജോലിക്കു കയറി, അവിടെ നിന്നും ഒരുപാട് ഒഡിഷനിൽ പങ്കെടുത്തിരുന്നു. അങ്ങനെ ലീവ് പ്രശ്നമായതോടെ ആ ജോലി വിട്ട് മെഡിക്കൽ റെപ്പായി. അപ്പോൾ കൂടുതൽ ഫ്രീ ടൈം കിട്ടിയെന്നും സജിൻ പറയുന്നു.
കഴിഞ്ഞ 11 വർഷമായി ഞാൻ അവസരണങ്ങൾ തേടി അലയുകയായിരുന്നു. എന്നിക്ക് ആത്മവിശ്വാസം തന്ന് ഒപ്പം നിന്നത് എന്റെ ഷഫ്ന ആണെന്നും, ഏഴ് വർഷങ്ങൾക്ക് മുൻപായിരുന്നു കല്യാണം. 24ാമത്തെ വയസ്സിലായിരുന്നു എന്റെ കല്യാണം എന്റെ വീട്ടിൽ കുഴപ്പം ഉണ്ടായിരുന്നില്ല എങ്കിലും ഷഫ്നയുടെ വീട്ടിൽ അംഗീകരിച്ചിരുന്നില്ല. മതം, ജോലി, പ്രായം ഒക്കെ പ്രശ്നമായിരുന്നുവെന്നും ഇപ്പോൾ എല്ലാ അകൽച്ചകളും മാറി വരുന്നുണ്ടെന്നും സജിൻ പറയുന്നു.
ഞങ്ങൾക്ക് ഇതുവരെ കുട്ടികൾ ഇല്ല, പക്ഷെ ഞങ്ങൾക്ക് കുഞ്ഞ് ഉണ്ടെന്ന് പറഞ്ഞ് വാർത്തകൾ വരാറുണ്ട്. അതൊന്നും അത്ര കാര്യം ആകാറില്ല. ഷഫ്ന കാരണമാണ് ‘സാന്ത്വന’ത്തിലെ അവസരം കിട്ടിയത്. ഷഫ്ന എനിക്കു ദൈവം തന്ന ഗിഫ്റ്റ് ആണ്. ശിവനെ ഇത്രയും ജനപ്രിയൻ ആക്കിയതിന് ഒരുപാട് നന്ദി ഉണ്ടെന്നും സജിൻ പറയുന്നു.
Leave a Reply