‘ഇത്രയും മനോഹരമായ ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാൻ എത്രത്തോളം സന്തോഷവതിയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല’ ! സജിന് ആശംസകളുമായി ഷഫ്‌ന !!

മലയാള സിനിമയിൽ ഒരു പിടി മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത അഭിനേത്രിയാണ് ഷഫ്‌ന. ബാലതാരമായി സിനിമയിൽ എത്തിയ താരം നായികയായി അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ തന്നോടൊപ്പം അഭിനയിച്ച നടൻ സജിനുമായി താരം പ്രണയത്തിലാകുകയും വളരെ പെട്ടന്ന് തന്നെ വിവാഹിതരാകുകയുമായിരുന്നു. വിവാഹ ശേഷം വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ് ഇരുവരും, സാജിന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു നടൻ ആകുക എന്നത്. ജീവിത പ്രാരാബ്ധങ്ങൾക്ക് ഇടയിലും സജിൻ തന്റെ സ്വപ്‌നം സഫലമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ നടൻ ആഗ്രഹിച്ചതുപോലെ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രം സജിനി തേടി എത്തിയിരിക്കുകയാണ്. സ്വാന്തനം എന്ന സീരിയലിലെ ശിവൻ എന്ന കഥാപത്രം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് സജിൻ, തങ്ങളുടെ ശിവേട്ടന്റെ ജന്മദിനം ആരാധകർ ഒരു ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോൾ തനറെ പ്രിയതമനു ആശംസകൾ അറിയിച്ചുകൊണ്ട് ഷഫ്‌ന പങ്കുവെച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇതിനും മുമ്പും ഷഫ്‌ന സജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു, നടിയുടെ വാക്കുകൾ,  എന്റെ ഇക്കാക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഇത്രയും മനോഹരമായ ഒരു ജീവിതം എനിക്ക് സമ്മാനിച്ചതിന് ഞാന്‍ എത്രത്തോളം സന്തോഷവതിയും, സൗഭാഗ്യവതിയും അതിലേറെ നന്ദിയുള്ളവളും ആണെന്ന് പറയാനുള്ള വാക്കുകള്‍ സത്യത്തില്‍ എനിക്ക് കിട്ടുന്നില്ല. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് എന്റെ ഇക്ക എന്ന് പറയും പോലെ എനിക്ക് വേണ്ടി ജനിച്ച, എനിക്ക് വേണ്ടി ജീവിക്കുന്ന വ്യക്തി കൂടിയാണ് ഇക്ക. നിങ്ങള്‍ അത്രത്തോളം മനോഹരമായൊരു വ്യക്തിയാണ്.

നിങ്ങൾ ഈ കാണുന്ന ആയിരകണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്നെടുത്തതില്‍ ഒന്നും  അത്ഭുതപ്പെടാനില്ല. എല്ലാവരിൽ നിന്നും നിങ്ങൾക്ക് കിട്ടുന്ന ഈ സ്നേഹം കണ്ട് ഞാൻ ഒരുപാട് സന്തോഷവതിയാണ്. എന്നെന്നും ആ സ്‌നേഹവും അനുഗ്രഹങ്ങളും ഇക്കയുടെ ഒപ്പം ഉണ്ടായിരിക്കട്ടെ എന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും അത് കാണാനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇനിയും ഒരുമിച്ചുള്ള ഒരുപാട് പിറന്നാളുകള്‍ ഉണ്ടാകട്ടെ. ഐ ലവ് യൂ ഇക്കാ.. ഹാപ്പി ബെര്‍ത്ത് ഡേ… എന്നുമാണ് ഷഫ്‌ന പറയുന്നത്.

സജിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്, സഹ പ്രവർത്തകരും ആരാധകരും, സാജിന്റെ ഫാൻസ്‌ പേജുകളും ഗ്രൂപ്പുകളും അങ്ങനെ എല്ലാവരും. ശിവൻ എന്ന കഥാപത്രം ഇന്ന് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അത് കാരണം സജിന്റെ വലിയൊരു സ്വപ്നമാണ് പൂവണിഞ്ഞത്. പരസ്പരം മനസിലാക്കി എന്നും ഇതുപോലെ  സ്‌നേഹത്തോടെ കഴിയാന്‍ ഇരുവര്‍ക്കും സാധിക്കട്ടേ എന്നാണ് ആരാധകരിൽ കൂടുതൽ പേരും ആശംസിക്കുന്നത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *