
സുചിത്രയുടെ കൈ പിടിച്ചിട്ട് ഇന്നേക്ക് ഇന്നേക്ക് 34 വര്‍ഷം ! സിനിമയെക്കാളും മനോഹരമായൊരു പ്രണയം ജീവിതത്തില്‍ ഉണ്ടായതാടെ ആ തീരുമാനം എടുത്തു ! ആശംസകളുമായി ആരാധകർ
മോഹൻലാലും സുചിത്രയും മലയാളികൾക്ക് എന്നും പ്രിയപെട്ടവരാണ്, ഒരു സമയത്ത് മോഹൻലാലിനെ പ്രണയിക്കാത്ത ആരാധികമാർ കുറവായിരുന്നു. അങ്ങനെ തന്നെ ആരാധിച്ചിരുന്ന ഒരാളെ തന്നെയാണ് മോഹന്‍ലാല്‍ ജീവിതസഖിയാക്കിയതും. ഇന്നിതാ നടന് മോഹന്‍ലാലും ഭാര്യ സുചിത്രയും തങ്ങളുടെ മുപ്പത്തിനാലം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഏതൊരു ആണിന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയുന്നത് പോലെ എന്റെ വിജയത്തിന് പിന്നിലെ ആ ശക്തി അത് സുചിത്ര ആണെന്നാണ് മോഹൻലാൽ പറയുന്നത്.
മോഹൻലാൽ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ആ വിവാഹം നടക്കുന്നത്, 1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലും സുചിത്രയും വിവാഹിതരായത്. താരങ്ങൾ അണിനിരന്ന ഒരു ബ്രഹ്മാണ്ഡ വിവാഹമായിരുന്നു നടന്നിരുന്നത്. മുപ്പത്തിനാല് വര്‍ഷത്തോളം സന്തുഷ്ട ദാമ്പത്യം നയിച്ച മാതൃക ദമ്പതിമാരാണ് ഇരുവരും. വാര്‍ഷികത്തോട് അനുബന്ധിച്ച് താരങ്ങളുടെ പ്രണയകഥ കൂടി ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. മോഹൻലാൽ എന്ന യുവ നായകനോട് പ്രശസ്ത നിർമാതാവായ ബാലാജിയുടെ മകൾക്ക് തോന്നിയ ഇഷ്ടം. പക്ഷെ ഇരുവരുടെയും ജാതകം ചേരാതെ ആയപ്പോൾ വിവാഹം മുടങ്ങി.

അതിനു ശേഷം സുചിത്ര വീണ്ടും രണ്ടു വർഷങ്ങൾക്ക് ശേഷം കോഴിക്കോടുള്ള ബന്ധുക്കളുടെ വീട്ടിലെത്തിയപ്പോഴാണ് വീണ്ടും ഇവരുടെ വിവാഹ കാര്യം ഒന്നുകൂടി ആലോചിക്കാം എന്ന് മോഹനലാലിന് തോന്നിയത്. ആദ്യം നോക്കിയ ജാതകത്തില്‍ തെറ്റ് പറ്റിയതാണെന്ന് മോഹന്‍ലാല്‍ മനസിലാക്കി. മാത്രമല്ല ആദ്യം ആലോചന വന്നത് മുതലിങ്ങോട്ട് രണ്ട് വര്‍ഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന സത്യവും ലാൽ അറിഞ്ഞു. സിനിമയെക്കാളും മനോഹരമായൊരു പ്രണയം ജീവിതത്തില്‍ ഉണ്ടായതാടെ വിവാഹം കഴിക്കാന്‍ മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു.
ശേഷം ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മോഹൻലാലിൻറെ എല്ലാ വിജയങ്ങൾക് പിന്നിലും സുചിത്രയുടെ പങ്ക് അത് വളരെ വലുതാണ്. ഭര്‍ത്താവ് താരരാജാവ് ആണെങ്കിലും ആ താരപദവിയില്‍ ജീവിക്കാന്‍ ശ്രമിക്കാത്ത ആളാണ് സുചിത്ര. അപൂര്‍വ്വമായിട്ടേ മോഹന്‍ലാലിനൊപ്പം പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ സുചിത്ര എത്താറുള്ളു. പ്രണവ്, വിസ്മയ എന്നിങ്ങനെ രണ്ട് മക്കള്‍ക്ക് ജന്മം കൊടുത്ത് അവരെ വളര്‍ത്തി വലുതാക്കിയതിന് പിന്നില്‍ സുചിത്രയാണ്. ഇപ്പോള്‍ മകന് പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലെ യുവനടനായി മാറി കഴിഞ്ഞു. കായികാഭ്യാസങ്ങളും എഴുത്തുമൊക്കെയായി വിസ്മയ മറ്റൊരു ലോകത്താണ്.
Leave a Reply