
ബി ഗ്രേഡ് ചിത്രത്തിൽ നായകനായി സിനിമ ജീവിതം തുടങ്ങി ! 17-ാം വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞു ! താര സഹോദരന് സംഭവിച്ചത് എന്ത് !
ഇന്ത്യൻ സിനിമ അരിയെപ്പടുന്ന മൂന്ന് പ്രശസ്ത നടിമാരാണ് കലാരഞ്ജിനിയും, കൽപനയും, അതുപോലെ ഉർവശിയും. ചെറുപ്പം മുതൽ തന്നെ തിളങ്ങി നിന്ന ഈ സഹോദരിമാരിൽ ഇന്ന് നമ്മുടെ പ്രിയങ്കരിയായ കൽപന നമ്മോടൊപ്പമില്ല എന്നത് ഏറെ സങ്കടകരമായ ഒന്നാണ്. 2016ൽ കല്പനയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ആറു വര്ഷത്തോളമാകുന്നു. എങ്കിലും ഒരു സമയത്ത് ഇവർ മലയാള തമിഴ് സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിമാരായിരുന്നു. ഏത് കഥാപാത്രവും അനായാസം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് മൂവരുടെയും ഏറ്റവും വലിയ പ്രത്യേകത.
എന്നാൽ ഇവർ മൂന്ന് പേരും അല്ലാതെമറ്റു രണ്ടു പേർ കൂടി ഇവരുടെ കുടുംബത്തിൽ നിന്നും സിനിമ ലോകത്ത് എത്തിയിരുന്നു. ഇവരുടെ രണ്ടു സഹോദരൻമാർ. കമൽ റോയ് ആണ് അതിൽ ഒരു സഹോദരൻ, ഇവരുടെ ഇളയ സഹോദരന്‍ നന്ദുവിനെ ചില മലയാളികളെങ്കിലും അറിയും. പ്രിന്‍സ് എന്നാണ് നന്ദുവിൻ്റെ യഥാര്‍ത്ഥ പേര്. സിനിമയില്‍ എത്തിയ ശേഷമാണ് പ്രിൻസ് നന്ദു എന്ന പേര് മാറ്റിയത്. നന്ദു ഒരു സിനിമയിൽ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നന്ദുവിന്റെ തുടക്കം പിഴച്ചുപോയി, നന്ദുവിന്റെ തുടക്കം സില്‍ക് സ്മിതയുടെ നായികയായി ‘ലയനം’ എന്ന ഒരു ബി ഗ്രേഡ് ചിത്രത്തിലായിരുന്നു.

എന്നാൽ അതിനു ശേഷം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നന്ദു തന്റെ 17-ാം വയസ്സിൽ ആ,ത്മ,ഹ,ത്യ ചെയ്യുകയായിരുന്നു. വളരെ അപ്രതീക്ഷിതമായി വളരെ ചെറുപ്പത്തിൽ തന്നെ സഹോദൻറെ വേർപാട് ആ കുടുംബത്തെ ഏറെ തകർത്തിരുന്നു. എന്നാൽ നന്ദു എന്തിന് ഇത് ചെയ്തു എന്ന ചോദ്യം അന്ന് മുതൽ ഉയർന്ന് കേട്ടിരുന്നു എങ്കിലും ഇന്നും അതിന് ഒരു വ്യക്തമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. പ്രണയ നൈരാശ്യമാണ് എന്ന് അക്കാലത്ത് മാധ്യമങ്ങളിൽ വാര്‍ത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതിനു പിന്നാലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് നന്ദു മ,യ,ക്കു മ,രു,ന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നും ല,ഹ,രിക്ക് അടിമയായിരുന്നുവെന്നും ഇതാണ് ആ,ത്മ,ഹ,ത്യയിലേക്ക് നയിച്ചത് എന്നുമായിരുന്നു.
എന്നാൽ ഇതൊക്കെ എന്നത്തേയും പോലെ വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. എന്നിരുന്നാലും യഥാര്‍ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനു മുമ്പ് ഉർവശി ഒരു അഭിമുഖത്തിൽ നന്ദുവിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ ആയിരുന്നു. വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട് ആയിരുന്നു, അവന് എന്തും തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ആ,ത്മ,ഹ,ത്യ ചെയ്യാന്‍ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. നന്ദുവിൻ്റെ മരണകാരണം ഇപ്പോഴും ദുരൂഹമാണ്. ഇന്നും നന്ദുവിനെ കുറിച്ചുള്ള ഓർമ്മകൾ പറയുമ്പോള്‍ ഉര്‍വ്വശിയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു. ശേഷം ഇവരുടെ മറ്റു സഹോദരനായ കമൽ റോയ് മരണപ്പെടുന്നത് അദ്ദേഹത്തിന്റെ ഇരുപത്തിയേഴാം വയസ്സിലാണ്.
Leave a Reply